ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കുമ്പള : മത-ഭൗതിക വിദ്യഭ്യാസ രംഗത്തെ ഉത്തര കേരളത്തിലെ സമുന്നത കലാലയമായ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ മനാറുല്‍ ഇസ്‌ലാം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (മിസ)യുടെ 2014-15 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 25 ന് വ്യാഴാഴ്ച കാലത്ത് പത്ത് മണിക്ക് നടക്കുന്ന പരിപാടിയില്‍ വൈസ് പ്രിന്‍സിപ്പാള്‍ അബ്ദു റഹ്മാന്‍ ഹൈത്തമിയുടെ അദ്ധ്യക്ഷതയില്‍ ചെയര്‍മാന്‍ എം.എ ഖാസിം മുസ്‌ലിയാര്‍ അനുഗ്രഹഭാഷണവും, ചന്ദ്രിക എഡിറ്റര്‍ എ. ബി കുട്ടിയാനം മുഖ്യ പ്രാഭാഷണവും നിര്‍വ്വഹിക്കും. പൊതു തെരഞ്ഞെടുപ്പിലൂടെ 60 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തുടര്‍ച്ചയായി രണ്ടാം തവണയും എല്‍.ഡി.പി സഖ്യം കാമ്പസില്‍ അധികാരത്തിലേറുന്നത്. അറബി, ഇംഗ്ലീഷ്, മലയാളം, ഉറുദു, കന്നട ഭാഷകളിലുള്ള മാഗസിനുകളുടെയും പത്രങ്ങളുടെയും പ്രകാശന ചടങ്ങും വേദിയില്‍ നടത്തപ്പെടും. പരിപാടിയില്‍ ബി,കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹാജി കെ മുഹമ്മദ് അറബി, കുമ്പള, ഒമാന്‍ മുഹമ്മദ് ഹാജി, മൂസ ഹാജി കോഹിനൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
- Imam Shafi