ത്വലബാ വിംഗ് വയനാട് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

വെങ്ങപ്പളളി : എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് ജില്ലാ സമ്മേളനം പ്രൗഢോജ്ജ്വലമായി സമാപിച്ചു. എസ് കെഎസ് എസ്എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന ത്വലബാ വിംഗ് സംഘടിപ്പിക്കുന്ന സ്റ്റേറ്റ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടത്തിയ പ്രസ്തുത സമ്മേളനത്തില്‍ ജില്ലയിലെ മുന്നൂറോളം മുതഅല്ലിമീങ്ങള്‍ പങ്കെടുത്തു.രാവിലെ 9.30 ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങല്‍ വാഫി കാവന്നൂര്‍ ഉദ്ഘാടനം ചെയ്തു.മൂന്ന് സെഷനുകളിലായി നടന്ന പരിപാടിയില്‍ അബ്ദുറഹിമാന്‍ ഫൈസി മില്ലുമുക്ക്, അലിമാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ സ്ഥാപനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍ ഏറെ ശ്രദ്ധേയമായി. സമാപന സമ്മേളനം മമ്മൂട്ടി നിസാമി തരുവണ ഉദ്ഘാടനം ചെയ്തു.ഖാസിം ദാരിമി പന്തിപ്പൊയില്‍ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേനത്തില്‍ ശൗഖത്തലി വെളളമുണ്ട പ്രമേയ പ്രഭാഷണം നടത്തി.ജഅ്ഫര്‍ ഹൈത്തമി, മമ്മൂട്ടി ഹൈത്തമി, എ.കെ സുലൈമാന്‍ മൗലവി, കുഞ്ഞി മുഹമ്മദ് ദാരിമി, കബീര്‍ ഫൈസി, ജുബൈര്‍ വാരാമ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു. ജുബൈര്‍ മീനങ്ങാടി സ്വാഗതവും അനീസ് കിണറ്റിങ്ങല്‍ നന്ദിയും പറഞ്ഞു.
- Ismail pk Wafy