ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കുമ്പള : അത്യുത്തര കേരളത്തിന്റെ മത-ഭൗതിക വിദ്യഭ്യാസ രംഗത്തെ വിപ്ലവാത്മക മുന്നേറ്റമായി മാറിയ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ വിദ്യാര്‍ത്ഥി യൂണിയന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനം അക്കാദമി പ്രിന്‍സിപ്പാള്‍ എം.എ ഖാസിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഹൈസ്‌കൂള്‍ തലം മുതല്‍ പി.ജി വരെ തീര്‍ത്തും ധാര്‍മ്മികമായ ചുറ്റുപാടില്‍ ഒരുക്കിയിരിക്കുന്ന കാമ്പസിലെ വിദ്യാര്‍ത്ഥികളുമായി വിദ്യാതത്പരനായ തങ്ങള്‍ നടത്തിയ ആശയ വിനിമയം വിദ്യാര്‍ത്ഥികള്‍ക്ക് ആവേശവും ആര്‍ജ്ജവവും പകര്‍ന്നു നല്‍കുന്നതായിരുന്നു. ലോകത്തിന് മുമ്പില്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നിടുന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിങ് കര്‍മ്മവും അറബി, ഇംഗ്ലീഷ്, മലയാളം, കന്നട എന്നീ ചതുര്‍ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെട്ട മാഗസിനുകളുടെയും പത്രങ്ങളുടെയും പ്രകാശന കര്‍മ്മവും തങ്ങള്‍ നിര്‍വ്വഹിച്ചു. വ്യക്തിത്വ വികസന ക്ലാസ്സിന് എ.ബി കുട്ടിയാനം നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ ഹൈത്തമി ഈശ്വര മംഗലം, ബി,കെ അബ്ദുല്‍ ഖാദിര്‍ അല്‍-ഖാസിമി, ഡോ. മുഹമ്മദ് പാവൂര്‍, ഖാളീ മുഹമ്മദ് ആലംപാടി, മൊയിലാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി മൊഗ്രാല്‍, ഒമാന്‍ മുഹമ്മദ് ഹാജി, മൂസഹാജി കോഹിനൂര്‍, ബി.എച്ച് അലി ദാരിമി, മൂസ നിസാമി നാട്ടക്കല്‍, സലാം വാഫി വാവൂര്‍, സുബൈര്‍ നിസാമി, ടി.കെ ഇസ്മാഈല്‍ ഹാജി, ഹനീഫ് ഹാജി ഗോള്‍ഡ് കിങ്, സര്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി, ഉമറല്‍ ഖാസിമി. ശമീര്‍ വാഫി കരുവാരക്കുണ്ട്, അശ്‌റഫ് റഹ്മാനി ചൗക്കി, അന്‍വര്‍ അലി ഹുദവി കിഴിശ്ശേരി, അശ്‌റഫ് ഫൈസി ബെളിഞ്ചം, ഫാറൂഖ് അശ്അരി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. 
- Imam Shafi