സമസ്ത ബഹ്‌റൈന്‍ ഹജ്ജ് ക്ലാസ് ഇന്ന് (2/9)

ബഹ്‌റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്തിന് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്ന സംഘത്തിനുള്ള ക്ലാസ് ഉദ്ഘാടനം ഇന്ന് (ചൊവ്വ) രാത്രി 8:30ന് മനാമ സമസ്ത മദ്‌റസാ ഹാളില്‍ വെച്ച് നടക്കും. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കോഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസിന് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് 39253476, 34090450 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Samastha Bahrain