തദ്‌രീബ് റീ ലോഞ്ചിങ് ശില്‍പശാല നടത്തി

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യുന്നു
തേഞ്ഞിപ്പലം : സമസ്തയുടെ അംഗീകൃതമദ്‌റസകളിലെ പഠനപുരോഗതിക്കായി ആവിഷ്‌കരിച്ച തദ്‌രീബ് ദശവത്സര പദ്ധതിയുടെ റീ ലോഞ്ചിംഗ് ചേളാരി സമസ്താലയത്തില്‍ നടന്നു. ഇതിന്റെ തെരഞ്ഞെടുക്കപ്പെട്ട 350 റിസോഴ്‌സ് പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലന പരിപാടിയും പദ്ധതിയുടെ പുനരവലോകനവും നടന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, സി. മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, സജീവന്‍ സുപ്രഭാതം, എസ്.വി. മുഹമ്മദലി, റഹീം ചുഴലി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എം.അബൂബക്ര്‍ മൗലവി പ്രസംഗിച്ചു.
- Samastha Kerala Jam-iyyathul Muallimeen