![]() |
ഉദ്ഘാടനം വി.സി ഡോ.ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി നിര്‍വ്വഹിക്കുന്നു |
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഖുര്‍ആന്‍ ഇന്‍സൈറ്റിന് പ്രൗഢോജ്വല തുടക്കം. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃതത്തില്‍ ഖുര്‍ആനിന്റെ ആഴങ്ങളിലേക്കുള്ള പഠന ഗവേഷണ ചര്‍ച്ചകളാണ് പ്രധാനമായും പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വിശ്വാസികള്‍ സമയനിഷ്ഠതിയിലൂന്നിയ ജീവിതമാണ് നയിക്കേണ്ടത്. സമയത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മതം ഇസ്‌ലാം മാത്രമാണെന്നും അതിനാല്‍ വിശ്വാസികള്‍ ജീവിതത്തില്‍ കൃത്യനിഷ്ഠത പാലിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ ഇന്‍സൈറ്റിന്റെ പ്രഥമ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ഹാഖ് ബാഖവി അദ്ധ്യക്ഷനായിരുന്നു. പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍, സിഎച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, എം.കെ ജാബിര്‍ ഹുദവി, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സ് മേധാവികളും ഗവേഷണ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രസ്തുത പരിപാടി ലൈറ്റ് അപോണ്‍ ലൈറ്റ് എന്ന പേരില്‍ യൂട്യൂബിലും ഫൈസ്ബുക് പേജിലും ലഭ്യമായിരിക്കും. എ.പി മുസ്തഫ ഹുദവി അരൂര്‍ സ്വാഗതവും റാഫി എം.ടി കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
- Darul Huda Islamic University