ആഭാസങ്ങള്‍ക്കെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം : ടി.ഇ. അബ്ദുല്ല

തളങ്കര : വിവാഹാഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കും ആഭാസങ്ങള്‍ക്കുമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പ്രസ്താവിച്ചു. ''ആഭാസമാകുന്ന ആഘോഷങ്ങള്‍'' എന്ന വിഷയത്തില്‍ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന മസ്‌ലക് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അക്കാദമി വൈസ് പ്രസിഡന്റ് സി.എം. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, പത്രപ്രവര്‍ത്തകന്‍ എ.ബി. കുട്ടിയാനം എന്നിവര്‍ വിഷയാവതരണം നടത്തി. മുക്രി സുലൈമാന്‍ ഹാജി ബാങ്കോട്, കെ.എം ബഷീര്‍ വോളിബോള്‍, ഹസൈനാര്‍ ഹാജി തളങ്കര പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂറായിരുന്നു മോഡറേറ്റര്‍. വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി സ്വാഗതവും ഇസ്മായീല്‍ ചെറൂണി നന്ദിയും പറഞ്ഞു.
- malikdeenarislamic academy