മസ്കത്ത് സുന്നീ സെന്റര്‍ ഹജ്ജ് ക്യാമ്പ് സമാപിച്ചു. തീര്‍ഥാടകര്‍ പതിനെട്ടിനു യാത്ര തിരിക്കും

മസ്കത്ത് : മസ്കത്ത് സുന്നീ സെന്ററിനു കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്ന തീര്‍ഥാടകര്‍ക്കുള്ള ഏക ദിന പഠന ക്യാമ്പ് ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ നടന്നു. പന്ത്രണ്ടു ദിവസം നീണ്ടു നിന്ന ഹജ്ജ് ക്ലാസിനു സമാപനം കുറിച്ചു കൊണ്ട് നടന്ന ക്യാമ്പില്‍ തീര്‍ഥാടകരും ബന്ധുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. കാലത്ത് ഒമ്പത് മണിക്ക് ആരംഭിച്ച ഉദ്ഘാടന സെഷനില്‍ സെന്റര്‍ പ്രസിഡന്റ് ഇസ്മാഈല്‍ കുഞ്ഞു ഹാജി അധ്യക്ഷനായിരുന്നു. സാക്കിര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അമീര്‍ ഇയ്യാട് അബൂബക്കര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രമുഖ പണ്ഡിതനും ഗ്രന്‍ഥകാരനുമായ മുഹമ്മദലി ഫൈസി നടമ്മല്‍ പൊയില്‍ മുഖ്യ പ്രഭാഷണം നടത്തി. 
ഉച്ച ഭക്ഷണത്തിനു ശേഷം നടന്ന സംശയ നിവാരണ സെഷനും പ്രത്യേക ഹജ്ജ് വീഡിയോ പ്രദര്‍ശനത്തിനും മുഹമ്മദലി ഫൈസി നേതൃത്വം നല്‍കി.
 ഹജ്ജ് കമ്മിറ്റി കണ്‍വീനര്‍ റഷീദ് ഹാജി കുണ്ടില്‍ അധ്യക്ഷനായിരുന്നു. ശേഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് പരിചയപ്പെടാനും യാത്ര ചോദിക്കാനുമുള്ള അവസരങ്ങളുണ്ടായിരുന്നു. സുന്നീ സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹസന്‍ ബാവ ഹാജി, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി, 
വൈസ് പ്രസിഡന്റ് സൈദു ഹാജി പൊന്നാനി, ജോയിന്റ്‌ സെക്രട്ടറിമാരായ മൊയ്തു ഹാജി കുന്നുമ്മല്‍, സുലൈമാന്‍ കുട്ടി, മദ്രസ കമ്മിറ്റി കണ്‍വീനര്‍ സലാം ഹാജി, ഹാശിം ഫൈസി, അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ മത്ര, റാഫി ബാഖവി, സിദ്ധീഖ് ഹാജി, നിളാമുദ്ദീന്‍ ഹാജി, ഷാജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
സലാലയുള്‍ പ്പെടെ ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മസ്കത്ത് സുന്നീ സെന്ററിനു കീഴില്‍ റോഡ്, വ്യോമയാന മാര്‍ഗങ്ങാളിലായി നിരവധി പേര്‍ ഇത്തവണ ഹജ്ജിനു പോവുന്നുണ്ട്. സെപതംബര്‍ 18നു വിശുദ്ധ ഹറമുകളിലേക്ക് യാത്ര തിരിക്കുന്ന സംഘത്തിനു ഇയ്യാട് അബൂബക്കര്‍ ഫൈസിയാണ് നേതൃത്വം നല്‍കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മസ്കത്ത് സുന്നീ സെന്ററിന്റെ സംഘമാണ് ഈ വര്‍ഷം ഒമാനില്‍ നിന്നു ഹജ്ജിനു പോവുന്ന എക മലയാളി തീര്‍ഥാടക സംഘം.
- Sunni Centre Muscat