ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ക്ക് എസ്.എസ്.കെ.എസ്.എഫ് ലക്ഷദ്വീപ് ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ മസ്ജിദില്‍ നടന്ന യാത്രയയപ്പ് പരിപാടി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ക്ലാസെടുത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, ത്വലബാ വിംഗ് സംസ്ഥാന ചെയര്‍മാന്‍ റിയാസ് ഫൈസി പാപ്പിളശ്ശേരി, ശിഹാബുദ്ദീന്‍ കോയ തങ്ങള്‍, ലക്ഷദ്വീപ് ത്വലബാ വിംഗ് ചെയര്‍മാന്‍ ഖദീര്‍ അഹ്മദ്, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അബ്ബാസ് ബിത്ര, കെ.പി ചെറിയകോയ സംസാരിച്ചു. ലക്ഷദ്വീപ് ത്വലബാ വിംഗ് കണ്‍വീനര്‍ മുഹമ്മദ് ഖാസിം ഫൈസി സ്വാഗതവും ഇബറത്ത് ഖാന്‍ ബാഖവി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE