SKSSF സില്‍വര്‍ ജൂബിലി; അണങ്കൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സമാപ്പിച്ചു

അണങ്കൂര്‍ : നീതിബോദത്തിന്റെനിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മീറ്റി തൃശൂര്‍  സമര്‍ഖന്ദില്‍ സംഘടിപ്പിക്കുന്ന സമ്മേളണത്തി ഭാഗമായി വിവിധ ഇന കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി എസ്.കെ.എസ്.എസ്.എഫ്. അണങ്കൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സമാപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ശബീബ് അണങ്കൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ടിപ്പുനഗര്‍ അധ്യക്ഷത വഹിച്ചു. ഹമീദ് ഫൈസി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. കാസര്‍ക്കോട് മേഖലാ കോഡിനേറ്റര്‍  ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര പദ്ധതി പ്രഖ്യാപനം നടത്തി. കബീര്‍ അണങ്കൂര്‍,  ഇര്‍ഫാന്‍ അണങ്കൂര്‍, സിനാന്‍അണങ്കൂര്‍, സുനൈഫ് അണങ്കൂര്‍, സ്വഫ്‌വാന്‍ അണങ്കൂര്‍, അന്‍ഷാദ് അണങ്കൂര്‍ പ്രസംഗിച്ചു
- Secretary, SKSSF Kasaragod Distict Committee