നീതിബോധത്തിന്റെ നിതാന്ത ജാഗ്രത; SKSSF വയനാട് ജില്ലാതല സ്വാഗതസംഘം രൂപീകരണം സെപ്തം. 27 ശനിയാഴ്ച

കല്‍പ്പറ്റ : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 18 മുതല്‍ 21 വരെ തൃശൂര്‍ സമര്‍ബന്ധില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ജില്ലാതല സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 27 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, സ്റ്റേറ്റ് വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഇബ്രാഹിം ഫൈസി പേരാല്‍, കെ മമ്മൂട്ടി മാസ്റ്റര്‍ തരുവണ, ആര്‍ വി അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുക്കും.
ഖാസിം ദാരിമി പന്തിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. സി പി ഹാരിസ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ്കുട്ടി ഹസനി, അലി യമാനി, റഹ്മാന്‍ വെങ്ങപ്പള്ളി, സലാം ഫൈസി തലപ്പുഴ, ഹസൈനാര്‍ പരിയാരം പ്രസംഗിച്ചു. നൗഫല്‍ വാകേരി സ്വാഗതവും അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally