Showing posts with label samastha president. Show all posts
Showing posts with label samastha president. Show all posts

തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട്: ജിഫ്‌രി തങ്ങള്‍


 മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.


സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമസ്ത കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 90 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ 100-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇക്കാലമത്രയും സമസ്തയുടെ ചരിത്രത്തില്‍ തീവ്രവാദ ആരോപണങ്ങളോ ഭീകരവാദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല- തങ്ങള്‍ പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഒരിക്കലും സമസ്ത സ്വീകരിച്ചിട്ടില്ലെന്നു മാത്രവുമല്ല, എല്ലാ കാലത്തും അതിനെ എതിര്‍ക്കുകയും അതിനെതിരായി പ്രചരണം നടത്തുകയുമാണ് സമസ്ത ചെയ്തിട്ടുള്ളത്. കൂടാതെ സലഫിസം, മൗദൂദിസം, കള്ള ത്വരീഖത്ത്, വ്യാജ സിദ്ധന്മാര്‍ എന്നിവരെയും സമസ്ത എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് കേരളത്തില്‍ മത സൗഹാര്‍ദ്ധം നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത.

സമസ്ത പ്രസിഡന്‍റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

ഖബറടക്കം നാളെ (ബുധന്‍) ഉച്ചക്ക്2മണിക്ക് ആനക്കരയില്‍ 
സമസ്ത മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ആനക്കര: പ്രമുഖ സൂഫി വര്യനും പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി . 81 വയസ്സായിരുന്നു. 
ഇന്ന് രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. ഖബറടക്കം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആനക്കരയില്‍ വച്ചു നടക്കും.
1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്‌ലിയാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടാണു ജനനം.
മദ്‌റസാ പ്രസ്ഥാനം രൂപീകരിക്കുന്നതിനു യത്‌നിച്ചവരില്‍ പ്രമുഖനായിരുന്നു. ഒ.കെ.സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കഴുപുറം മുഹമ്മദ് മുസ്‌ലിയാര്‍, സി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത്, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ.കെ.അബൂബക്കര്‍ ഹസ്രത്ത്, ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍,കടുപ്രം മുഹമ്മദ് മുസ്‌ലിയാര്‍, കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, രായിന്‍കുട്ടി മുസ്‌ലിയാര്‍ പടിഞ്ഞാറങ്ങാടി, കുഞ്ഞാനു മുസ്‌ലിയാര്‍ പട്ടാമ്പി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ഒതുക്കുങ്ങലില്‍ മുദരിസായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് വെല്ലൂര്‍ ബാഖിയാത്തില്‍ ഉന്നത പഠനത്തിനായി പോകുന്നത്. ബാഖവി ആയ ശേഷം തിരൂരങ്ങാടി വലിയപള്ളി, കൊയിലാണ്ടി, വമ്പേനാട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്‌രിയ്യാ കോളജ് എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്.
കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ കരുവാരകുണ്ട്, അബ്ദുല്ല മുസ്‌ലിയാര്‍ കടമേരി, അബ്ദുല്ല മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രധാന സഹപാഠികളാണ്. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോടൊപ്പം സംഘടന വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. സൂഫീസരണയിലൂടെ മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹം ആധ്യാത്മികരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദ് നിരവധി സ്ഥലങ്ങളില്‍ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.
കാട്ടിപരുത്തി കുഞ്ഞയിദ്രു മുസ്‌ലിയാരുടെ മകള്‍ കെ.കെ ഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്‌നൂര്‍ ഫൈസി ആനക്കര (യു.എ.ഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്‌റ കാട്ടിപരുത്തി, ഉമ്മുആഇശ കാരക്കാട്, ഫാത്വിമ കുറ്റിപ്പാല, മുബശ്ശിറത്ത് ചേകന്നൂര്‍.
ഉസ്താദിന്‍റെ നിര്യാണത്തില്‍ സമസ്ത നേതാക്കളും വിവിധ സംഘടനകളും അനുശോചനമറിയിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കണ്ണിയത്തുസ്താദിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന്.. സമസ്തയെ വഴി നടത്തിയ സൂഫി വര്യന്‍..

രണ്ടര പതിറ്റാണ്ടുകാലം സമസ്തയുടെ പ്രസിഡന്‍രായിരുന്ന റഈസുല് മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ അരുമ ശിഷ്യനായിരുന്നു ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍.

1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. 
കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്.

കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.

കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. 
ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. 

ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.

ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത് അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. 

നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2012 ലാണ് സമസ്ത പ്രസിഡന്‍ര് പദവിയെലുത്തുന്നത്.

സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ ആനക്കരയടക്കം നിരവധി മഹല്ലുകളുടെ ഖാദിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ വഹിച്ചു വന്നിരുന്നു..










കൂടുതല്‍ വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക 

സമസ്ത പ്രസിഡണ്ട് ദുബായിലെത്തുന്നു.. പ്രഭാഷണം 16ന് ദുബൈ നാസര്‍ സ്ക്വയര്‍ (അല്‍ഫുതൈം) മസ്ജിദില്‍

ദുബൈ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തുന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ 2014 ജനുവരി 16 വ്യാഴം 7.30 ന് ദുബൈ നാസര്‍ സ്ക്വയര്‍ ഇഷടിക പള്ളി (അല്‍ഫുതൈം മസ്ജിദില്‍) യില്‍ പ്രഭാഷണം നടത്തും.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യില്‍ എത്തുന്ന കോയക്കുട്ടി മുസ്ലിയാര്‍ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രഭാഷണം നടത്തും. 
പരിപാടിയില്‍ പ്രമുഖ പണ്ഡിതരും ഔഖാഫ് പ്രതിനിധികളും പങ്കെടുക്കും

ശൈഖുനാ കാളമ്പാടി ഉസ്താദ്‌: ജീവിത വിശുദ്ധിയുടെ തൂവെണ്‍മ

ശൈഖുനാ കാളമ്പാടി ഉസ്താദ്‌
അഞ്ചുപതിറ്റാണ്ടിലെറെ കേരളീയ മുസ്‌ലിം സമുദായത്തില്‍ വിജ്ഞാനത്തിന്റെ പ്രസരണം നടത്തിയ ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന വിശുദ്ധ വ്യക്തിത്വം വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. ആ ശൂന്യതക്ക് ഇപ്പോഴും സമാനതകളില്ല. നേതൃനിരയില്‍ നിന്ന് ഒരു അഗ്രേസരന്‍ അകലുമ്പോള്‍ തുല്യപകരക്കാരന്‍ കടന്നുവരാത്തതിന്റെ വേദന വീണ്ടുമനുഭവിക്കുകയാണ് കേരളീയ മുസ്‌ലിംകള്‍.
കേരള മുസ്‌ലിം ജീവിതത്തിന്റെ ദിശക്ക് വഴികാട്ടിയ വിളക്കുമാടമായിരുന്നു കാളമ്പാടി ഉസ്താദ്. ഭൗതിക കോലാഹലങ്ങളില്ലാതെ, വിചാരം കൊണ്ടുപോലും ആരെയും നോവിക്കാത്ത, തന്റെ ഉടയാടകളിലെന്ന പോലെ ജീവിതത്തിലും തൂവെണ്‍മയുടെ വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ച ആ മഹാമനീഷി പരത്തിയ വിശുദ്ധിയുടെ ധവളിമ കേരളീയ മുസ്‌ലിം സാമൂഹിക പരിസരങ്ങളില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.
സമസ്തഃ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അദ്ധ്യക്ഷ പദവിയിലിരിക്കെയാണ് അദ്ദേഹം വിടപറയുന്നത്. വിശുദ്ധിയും വിജ്ഞാനവും വിനയവുമായിരുന്നു ഈ പണ്ഡിതസഭയുടെ നേതൃനിരയിലിരുന്നവരുടെയൊക്കെ

കാളമ്പാടി മഖാം ഉറൂസ് എട്ട്, ഒമ്പതിന് പ്രചാരണോദ്ഘാടനം 28 ന് വാഴക്കാട്ട്

റഈസുല്‍ ഉലമാ കാളമ്പാടി ഉസ്താദ്  
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളായ അബുല്‍ അലി കോമു മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല അബുബക്കര്‍ മുസ്‌ലിയാര്‍, റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന 'കാളമ്പാടി മഖാം ഉറൂസ് മുബാറക്' ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൊടികയറ്റം, കൂട്ടസിയാറത്ത്, അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം, ഉലമാ സംഗമം, അന്നദാനം എന്നിവ നടക്കും. ഒമ്പതിന് കാലത്ത് 9 മണി മുതല്‍ ആരംഭിക്കുന്ന കൂട്ട സിയാറത്തുകളില്‍ ആയിരങ്ങള്‍ സംബന്ധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിയാറത്തിനും ദിക്‌റ് മജ്‌ലിസിനുമായി വരുന്നവര്‍ക്ക് വേണ്ടി കാളമ്പാടി പ്രദേശത്ത് വിപുലമായ സൗകര്യങ്ങളൊരുക്കും.
ഉറൂസ് മുബാറക് പ്രചാരണോദ്ഘാടനം സപ്തംബര്‍ 28ന് ശനിയാഴ്ച വാഴക്കാട് ടൗണില്‍ മര്‍ഹൂം കാളമ്പാടി

ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമസ്ത പ്രസിഡണ്ട്

ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്‍റെ അരുമ ശിഷ്യന്‍
സമസ്ത പ്രസിഡണ്ടായി  തെര
ഞ്ഞെടുക്കപ്പെട്ട ശൈഖുനാ 
ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍
കോഴിക്കോട്: കഴിഞ്ഞ മാസം വഫാതായ മുന്‍ സമസ്ത പ്രസിഡണ്ട്‌ റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിന്‍റെ ഒഴിവിലേക്ക് ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരെ നിയോഗിച്ചതായി സമസ്താലയം പത്രകുറിപ്പില്‍ അറിയിച്ചു.
 ബുധനാഴ്ച കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന മുശാവറക്ക്ശേഷം നടന്ന ജനറല്‍ബോഡിയില്‍ ശൈഖുനയുടെ പേര് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇരുയോഗങ്ങളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
4-3-1934ല്‍ ചോലയാല്‍ ഹസൈനാരുടെയും കുന്നത്തേതില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ശൈഖുന ജനിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റീജ്യണല്‍ മുഫത്തിശും സഹോദരനുമായിരുന്ന ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടങ്ങി പിന്നീട് കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയും തുടര്‍ന്ന് നിരവധി പ്രതിസന്ധികള്‍  ചെയ്ത് വിശ്രുത  പണ്ഡിത കേസരിയും സമസ്ത പ്രസിഡണ്ഡുമായിരുന്ന  റഈസുല്‍ മുഹകികീന്‍ കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠനം തുടരുകയും ചെയ്തു.
കണ്ണിയത്ത് ഉസ്താദിന് തന്റെ അരുമശിഷ്യനോട് വലിയ സ്‌നേഹമായിരുന്നു. വീട്ടില്‍ കൊണ്ട് പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് കോയക്കുട്ടി ഉസ്താദിനെയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഒരാളില്‍ നിന്നും ഇത്‌വരെ കടം വാങ്ങിയിട്ടില്ല. ശമ്പളം ചോദിക്കുകയോ ശമ്പളത്തിന്നുവേണ്ടി ജോലി ചെയ്യുകയോ ചെയ്തിട്ടില്ല.
പൊന്നാനിയിലെ ദര്‍സ് കണ്ണിയത്ത് ഉസ്താദ് അവസാനിപ്പിച്ചപ്പോള്‍ ശിഷന്യനോട് പറഞ്ഞു: 'നീ എന്റെ വീട്ടില്‍ നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം.' 
കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരും പ്രധാന ഗുരുനാഥന്‍മാരാണ്.
കൃത്യ നിഷ്ടയോടെ വിനയാന്വിതനായി ...
നേരത്തെ വേദികളിലെത്തി  തന്‍റെ
കടമ നിര്‍വഹിക്കാന്‍ കാത്തിരിക്കു
ന്നത്  ശൈഖുനായുടെ പ്ര ക്ര്‍ തം.
..
ബാഖിയാത്തില്‍ പോവാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും കുഴിപ്പുറത്ത് ഒ.കെ.ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠിക്കുകയാണ് ചെയ്തത്. അവിടെ വലിയ കിതാബുകള്‍ പഠിക്കുകയും ഒഴിവ് സമയങ്ങളില്‍ വഅള് പറഞ്ഞ് ബാഖിയാത്തില്‍ പോവാനുള്ള പണം സ്വരൂപിക്കുകയും ചെയ്തു.
ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയതിന്ന് ശേഷം 75 വിദേശ വദ്യാര്‍ത്ഥികളുള്ള തിരൂരങ്ങാടി ജുമാ മസ്ജിദില്‍ മുദരിസായി സേവനമേറ്റെടുത്തു. പിന്നീട് നന്നമ്പ്ര, കൊയിലാണ്ടി, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി ദര്‍സുകളില്‍ മുദരിസാവുകയും സേവനരംഗത്ത് 50 വര്‍ഷം തികക്കുകയും ചെയ്തു. പിന്നീട് കാരത്തൂര്‍ ജാമിഅ ബദരിയ്യ പ്രിന്‍സിപ്പാളായുംസേവനമനുഷ്ടിച്ചു .
ആനക്കരയടക്കം പത്ത് മഹല്ലിലെ ഖാളി സ്ഥാനം ഇപ്പോള്‍ വഹിക്കുന്നുണ്ട് . പാലക്കാട് ജില്ലാ സമസ്ത പ്രസിഡണ്ട്, മലപ്പുറം ജീല്ല കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷാ ബോര്‍ഡ്, ജാമിഅ നൂരിയ്യ പരീക്ഷാ ബോര്‍ഡ്, വളാഞ്ചേരി മര്‍ക്കസ്, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, പൊന്നാനി താലൂക്ക് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ പദവികളും ഇതിനകം ശൈഖുനയെ തേടിയെത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി അംഗവുമാണ്.
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദര്‍കള്‍ നിരവധി ഇടങ്ങളിലായി ദിക്ര്‍ ഹല്‍ഖകള്‍ നടത്തി വരുന്നുമുണ്ട്. 1988 മുതല്‍ സമസ്ത മുശാവറ അംഗമായും 2001-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായും ശൈഖുനയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ശൈഖുനക്കുള്ളത്. തികച്ചും ഒരു പണ്ഡിത കുടുംബമായ  ശൈഖുനയുടെ ആണ്‍മക്കളില്‍ അബ്ദുല്‍ സമദ് ഒഴികെ ഉള്ളവര്‍ ഫൈസിമാരാണ്.നൂര്‍ഫൈസി, നാസര്‍ ഫൈസി, അബ്ദുല്‍ ഹകീം ഫൈസി, അബ്ദുല്‍ സലാം ഫൈസി എന്നിവരാണവര്‍. .ഹാജറ, സ്വഫിയ്യ എന്നിവരാണ്‌ പെണ്‍ മക്കള്‍.ഇവരുടെ ഭര്‍ത്താക്കന്മാരും ഫൈസിമാരാണ്. രായീന്‍ ഫൈസി, ഉമര്‍ ഫൈസി എന്നിവരാണവര്‍..
 പാരമ്പ ര്യത്തിന്റെ പാതയില്‍:.........സമ
സ്ത മുന്‍ പ്രസിഡണ്ട്‌  റ ഈസുല്‍ ഉലമ
 കാളമ്പാടി  ഉസ്താദിനോപ്പം ശൈഖുനാ
കോയക്കുട്ടി മുസ്ലിയാര്‍  (ഫയല്‍ ഫോട്ടോ )
ശൈഖുനയുടെ പാരമ്പര്യം അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്ന മൂത്ത മകന്‍  നൂര്‍ഫൈസി   എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഐ.ടി സെല്ലിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വൈസ്‌ ചെയര്‍മാനും ഫിഖ്‌ഹ്‌ സംബന്ധമായും മറ്റുമുള്ള ഓണ്‍ ലൈന്‍ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്ന പ്രമുഖ പണ്‌ഢിതനുമാണ്‌.. ഇപ്പോള്‍ യു.എ.ഇ  റാസല്‍ ഖൈമയിലെ ഒരു മസ്ജിദില്‍ ഖതീബായി   സേവനമനുഷ്ടിക്കുകയാണദേഹം.
കഴിഞ്ഞ ദിവസം കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ആസ്ഥാനത് ചേര്‍ന്ന യോഗത്തില്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര് കുമരംപുത്തൂര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍,  എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കുമ്പള ഖാസിം മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, നിറമരുതൂര്‍ മരക്കാല്‍ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, ഒ.കുട്ടി മുസ്‌ലിയാര്‍, താഖാ അഹ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.മൂസക്കോയ മുസ്‌ലിയാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. 
ശൈഖുന പ്രസിഡണ്ടായതോടെ ഒഴിവ് വന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാരെയും തെരഞ്ഞെടുതിട്ടുണ്ട്.


കണ്ണിയത്തുസ്താദിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന് സമസ്തയുടെ അമരത്തേക്ക്

തിരു സന്നിധിയില്‍...: പ്രാര്‍ത്ഥനയോടെ... 
സമസ്ത സമ്മേളനത്തോടനുബന്ധിച്ചു നടന്ന 
സിയാറത്ത് ചടങ്ങില്‍ ശൈഖുനാ കണ്ണി യത്ത്  

ഉസ്താദിന്റെ മഖാം സിയാറ ത്തിനു നേത്ര്‍ 
ത്വം നല്‍കുന്ന   ശൈഖുന (ഫയല്‍ ചിത്രം) . 


സമസ്തയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ കേരളത്തിലെ പള്ളിദര്സുകള്‍ ജന്മം നല്‍കിയ മറ്റൊരു പണ്ഡിതപ്രതിഭയാണ്. ഭൌതികതയുടെ ഭ്രമങ്ങള്‍ തൊട്ടുതീണ്ടാതെ നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ഒരു ജീവിതം. സ്വാതികമാണാ നടത്തം പോലും.
1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്.
കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.
കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.
ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത് അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ആനക്കരയടക്കം പത്തോളം മഹല്ലുകളുടെ ഖാദിയാണ്. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യം കാണാം.
സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു.