എസ്.കെ.എസ്.എസ്.എഫ്. മേഖല സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

മലപ്പുറം: വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ്. ഫെബ്രുവരി 8,9,10 തിയ്യതികളില്‍ താനൂരില്‍ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളന പ്രചാരണ ഭാഗമായി ജില്ലയിലെ മേഖലതല സമ്മേളനങ്ങള്‍ക്ക് ഇന്ന് ചേളാരിയില്‍ സംഘടിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി മേഖല സമ്മേളനത്തോടെ തുടക്കം കുറിക്കും. സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സമ്മേളന പ്രഖ്യാപനം നടത്തും. അബൂബക്കര്‍ ഫൈസി മലയമ്മ പ്രമേയ പ്രഭാഷണവും ഗഫൂര്‍ അന്‍വരി മൂതൂര്‍ ആദര്‍ശ വിശദീകരണവും നടത്തും പിണങ്ങോട് അബൂബക്കര്‍, എം.എ. ചേളാരി, പി.എം. റഫീഖ് അഹ്മദ് സംബന്ധിക്കും.