ദുബായ് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേര്സിടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ദുബായ്ചാപ്ടരിന്റെ ആഭിമുഖ്യത്തില്‍ മുഹറം സന്ദേശ പ്രഭാഷണവും മമ്പുറം തങ്ങള്‍ അനുസ്മരണവും അല്‍ വുഹൈദാ മദ്രസയില്‍ സംഘടിപ്പിച്ചു. ഹൈദര്‍ അലി ഹുദവിയുടെ അധ്യക്ഷതയില്‍ അബ്ദുസ്സമദ് ഹുദവി ,ഇല്യാസ് വെട്ടം മുഖ്യ പ്രഭാഷണം നടത്തി. മഹാനായ മമ്പുറം തങ്ങളുടെ ചരിത്രം പുസ്തകങ്ങളില്‍ മാത്രം ഒതുക്കുന്നതിന് പകരം പുതു തലമുറയ്ക്ക് വ്യക്തമായി വിവരിച്ചു കൊടുക്കാന്‍ സെമിനാറുകള്‍ സംഘടിപ്പിക്കണമെന്ന് അബ്ദുസ്സമദ് ഹുദവി അഭിപ്രായപ്പെട്ടു. പൂര്‍വ്വ സൂരികളായ സ്വതികരുടെ പാതപിന്തുടരണമെന്ന് ഇല്യാസ് വെട്ടം വ്യക്തമാക്കി. ഉമര്‍ ഹുദവി പുള്ളാട്ട് സ്വാഗതവും അന്‍വറുള്ള ഹുദവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന മമ്പുറം മൌലിദ് മജിലിസിനു പ്രമുഖ ഉസ്താദുമാര്‍ നേതൃത്വം നല്‍കി.