എന്‍.മുഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി


ജിദ്ദ: പ്രതിസന്ധികളെ വെല്ലുവിളിയായി ഏറ്റെടുത്ത് താരതമ്യേന പ്രയാസ രഹിതമാക്കി പ്രസ്ഥാനിക രംഗം പുതു തലമുറക്ക് കൈമാറിയ സംതൃപ്തമായ സാഹചര്യത്തിലാണ് എന്‍. മുഹമ്മദ്കുട്ടി മാസ്റ്റര്‍ ജിദ്ദയോട് യാത്ര ചോദിക്കുന്നതെന്ന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ടി.എച്ച് മുഹമ്മദ് ദാരിമി അഭിപ്രായപ്പെട്ടു. ജിദ്ദയില്‍ എസ്.വൈ.എസിന്റെ സംസ്ഥാപനത്തില്‍ അദ്ദേഹം ഏറ്റെടുത്ത ഉത്തരവാദിത്വം കൂടുതല്‍ പേര്‍ക്ക് അവകാശപ്പെടാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   
ഇരുപത്തി എട്ട് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എസ്.വൈ.എസ് സ്ഥാപക നേതാവും ജിദ്ദയിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിയുമായ എന്‍. മുഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് ജിദ്ദ എസ്.വൈ.എസ് ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ഏര്‍പ്പെടുത്തിയ യാത്രയയപ്പില്‍ പ്രസംഗിക്കുകയായിരുന്നു ടി.എച്ച് ദാരിമി. ചടങ്ങ് ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. പഴേരി കുഞ്ഞിമുഹമ്മദ്, സി.കെ.എ റസാഖ് മാസറ്റര്‍, മജീദ് പുകയൂര്‍, സൈതലവി പൂന്താനം, അബൂബക്കര്‍ ദാരിമി ആലമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ജിദ്ദ എസ്.വൈ.എസിന്റെ ഉപഹാരം ഇബ്രാഹീം ഫൈസി  തിരൂര്‍ക്കാട് എന്‍. മുഹമ്മദ്കുട്ടി മാസ്റ്റര്‍ക്ക് സമ്മാനിച്ചു. യാത്രയയപ്പിന് എന്‍. മുഹമ്മദ് കുട്ടി മാസ്ഒര്‍ മറുപടി പ്രസംഗം നടത്തി. അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ നന്ദിയും പറഞ്ഞു.