
സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തുന്ന സമ്മേളനത്തില്‍ ആമുഖ പ്രസംഗം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ നടത്തും. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ (കാളമ്പാടി ഉസ്താദ് നഗര്‍) നടക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് സംസ്ഥാനത്ത് നിന്നും പുറത്ത് നിന്നും പ്രവര്‍ത്തകരെത്തും
സെക്രട്ടറിയേറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസില്‍ ഇന്ന് (6 ന് വ്യാഴം) രാവിലെ 10 മണിക്ക് മാധ്യമ വിചാരണ സെമിനാര്‍ നടക്കും. എസ്.വൈ.എസ്.സംസ്ഥാന സക്രട്ടറി പിണങ്ങോട് അബൂബക്കര്‍ വിഷയാവതരണം നടത്തും. വിവിധ മാധ്യമ പ്രതിനിധികള്‍ സംബന്ധിക്കും. തോനക്കല്‍ ജമാല്‍, ബീമാപള്ളി റഷീദ്, ഹസ്സന്‍ ആലംകോട്, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ സംസാരിക്കും.