ഫലസ്തീന്‍; വീറ്റോ അധികാരം എടുത്ത് കളയണം : എസ്. വൈ. എസ്

കോഴിക്കോട്:ഫലസ്തീന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഐക്യറാഷ്ട്ര സഭ നല്‍കിയതിനെ തുടര്‍ന്ന് സര്‍വ്വലോകമര്യാദകളും ലംഘിച്ച് പലസ്തീനില്‍ ജൂതകുടിയേറ്റം ശക്തിപ്പെടുത്താനുള്ള ഇസ്രാഈല്‍ നീക്കം നയതന്ത്ര തലത്തില്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ഇന്ത്യ ഗവണ്‍മെന്റിനോട് സുന്നി യുവജന സംഘം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അമേരിക്കയുടെ മൗനാനുവാദത്തോടെ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നപക്ഷം ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്ക് സഹായകമാവുന്ന വിധം നിലപാടുകള്‍ സ്വീകരിക്കാന്‍ വന്‍രാഷ്ട്രങ്ങള്‍ ഉപയോഗിക്കുന്ന വീറ്റോ അധികാരം എടുത്തുകളഞ്ഞ് രക്ഷാസമിതി ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നും തുല്യനീതിയും തുല്യപദവിയുമെന്ന തത്വം നിലവില്‍ വരാന്‍ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദ്ധ്യക്ഷത വഹിച്ചു. പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എസ്. വൈ. എസ്. 60 ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള 500 ദിന കര്‍മ്മ പദ്ധതി പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എം. പി. മുസ്തഫല്‍ ഫൈസി, കെ. ഉമര്‍ ഫൈസി, കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ,വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി കാടാമ്പുഴ മൂസ ഹാജി, , മുസ്തഫ മുണ്ടുപാറ, , ടി. കെ.മുഹമ്മദ്കുട്ടി ഫൈസി, ഏം.അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍കൊടുക ,്‌കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ ,നാസിര്‍ ഫൈസി കൂടത്തായി , ശരീഫ്ദാരിമി കോട്ടയം ,സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ,പിടി മുഹമ്മദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.