ഇബാദ് ഐ.ടി.സി. കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം നാളെ

മലപ്പുറം: കൗമാരശാക്തീകരണം ലക്ഷ്യമാക്കി എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ഇസ്‌ലാമിക് ടീനേജ് കാമ്പസിന്റെ ഓഫീസ് കം കൗണ്‍സിലിംഗ് സെന്റര്‍ നാളെ (വെള്ളി) വൈകുന്നേരം നാലു മണിക്ക് ചെമ്മാട് ടൗണ്‍ പരിസരത്ത് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബൂദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ഇപ്പോള്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നടന്നു വരുന്നു. ജനുവരി ആദ്യവാരത്തോടെ കോഴിക്കോട്, വയനാട്, എറണാംകുളം ജില്ലകളില്‍ പ്രാഥമിക ക്യാമ്പുകള്‍ തുടങ്ങും. 
സംസ്ഥാന പ്ലാനിംഗ് സെല്‍ യോഗം അബൂദാബി എസ്.കെ.എസ്.എസ്.എഫ്. സെക്രട്ടറി ഹാരിസ് ബാഖവി കടമേരി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. ശാഹുല്‍ ഹമീദ് മേല്‍മുറി, ആസിഫ് ദാരിമി പുളിക്കല്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, അഹ്മദ് ഫൈസി കക്കാട്, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ശരീഫ് പൊന്നാനി, സുബുലുസ്സലാം വടകര, സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി, ശബിന്‍ മുഹമ്മദ്, കോമുക്കുട്ടി ഹാജി ചേളാരി, ഖയ്യൂം കടമ്പോട്, ശംസുദ്ദീന്‍ ഒഴുകൂര്‍, റശീദ് ബാഖവി, സിദ്ദീഖ് ബദ്‌രി, ഇഖ്ബാല്‍ കെ.ടി.കെ., അബ്ദുറസാഖ് പുതുപൊന്നാനി പ്രസംഗിച്ചു. ഐ.എഫ്.സി. ട്രെയ്‌നിംഗ് ക്യാമ്പ് 23 ന് വടകരയില്‍ നടക്കും.