പ്രബോധകര്‍ മാതൃകാ യോഗ്യരാകണം:സൈനുല്‍ ഉലമ 
മലപ്പുറം: പ്രബോധകര്‍ മാതൃകാ യോഗ്യരും പ്രമാണങ്ങളെ വേണ്ടുംവിധം മനസ്സിലാക്കി യവരായിരിക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ശാഖാ സമ്മേളനങ്ങളുടെ ജില്ലാതല തുടക്കം അനമങ്ങാട് ചെത്തനാകുറിശ്ശി യൂണിറ്റില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
 സ്വഹാബത്തിന്റെയും പൂര്‍വ്വികരുടെയും വഴികള്‍ പിന്‍തുടരണം. വിശുദ്ധ ഖുര്‍ആനിനു ഹദീസുകള്‍ക്കും സ്വയം വ്യാഖ്യാനം നല്‍കുന്നത് ഖേദകരമാണെന്നും മതപ്രമാണങ്ങളെ ആഴത്തില്‍ പഠനം നടത്താന്‍ യുവസമൂഹം സന്നദ്ധരാവണമെന്നും അഭിപ്രായപ്പെട്ടു. 
ജില്ലാ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍, പി.എം. റഫീഖ് അഹ്മദ്, ശമീര്‍ ഫൈസി ഒടമല, സി.ടി. ജലീല്‍ പട്ടര്‍കുളം, ഒ.കെ.എം. മൗലവി, മഹ്‌യുദ്ധീന്‍ അന്‍വരി, ടി. കുഞ്ഞാലന്‍ ഹാജി, കെ. റഷീദ് ഫൈസി, ശറഫുദ്ധീന്‍ ഹുദവി, അബൂബക്കര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സ്വാഗതവും എന്‍. ശരീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
