മത വിജ്ഞാന സമ്പാദനം സാംസ്‌കാരിക പുരോഗതിയുടെ അടിത്തറ: പാണക്കാട്‌ ബശീര്‍ അലി ശിഹാബ്‌ തങ്ങള്‍


മനാമ: ധാര്‍മികതയിലൂന്നിയ മതവി ജ്ഞാന സമ്പാദനം മനുഷ്യ സമൂഹത്തിന്റെ സാംസാരിക പുരോഗതിയുടെ അടിത്തറയാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ അഭിപ്രായപ്പെട്ടു. പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജ്‌ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രചരണാര്‍ത്ഥം സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തികയായിരുന്നു അദ്ദേഹം. 
എം.പി. സൈദലവി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ഫക്‌റുദ്ദീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.വൈ.എസ്‌. സെക്രട്ടറി മമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌   കുട്ടി സാഹിബ്‌ പട്ടികാട്‌, കുട്ടൂസ മുണ്ടേരി, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, ഹബീബ്‌, മുഹമ്മദ്‌ അലി, തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്‌.എം. അബ്‌ദുള്‍ വാഹിദ്‌ സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.