ജയിലിലുള്ള മുസ്‌ലിംകളുടെ കാര്യത്തില്‍ അടിയന്തിര നടപടിയെന്ന് പ്രധാനമന്ത്രി

തീവ്രവാദകുറ്റം ആരോപിച്ച് ജയിലിലടക്കപ്പെട്ടിരിക്കുന്ന മുസ്‌ലിംകളുടെ കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. ഈ വിഷയം അവതരിപ്പിച്ച് ഇന്നലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. അഭ്യന്തര മന്ത്രാലയവുമായി താന്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി തന്നെ സന്ദര്‍ശിച്ച രാഷ്ട്രീയ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.