ദുബൈ : നാല്പത്തിയൊന്നാം ദേശീയ ദിനത്തിന്റെ ഭാഗമായി ദുബൈയില്‍ ഗവണ്മെന്റിന്റെ നെത്രത്വത്തില്‍ തെരെഞ്ഞെടുത്ത സംഘടനകള്‍ക്ക് നല്‍കിയ ആദരിക്കലില്‍ ദുബൈ സുന്നി സെന്ററും. ദുബൈ ഭരണാതിക്കാരിയും യു.എ.ഇ ഉപപ്രധാന മന്തിയുമായ ശൈഖ് മുഹമ്മദ് ആണ് ഇതിന്ന് മുന്നോട് വന്നത്. ഇതിന്റെ ഭാഗമായി ദുബൈ സുന്നി സെന്ററിന്ന് 30000 ദിര്‍ഹമും അനുമോദന പത്രവും ലഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനതെ വിലയിരുത്തിയാണ് സുന്നി സെന്റര്‍ ലിസ്റ്റില്‍ ഇടം നേടിയത്. സെന്ററിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനതിന്ന് ആവശ്യമായത് ചെയ്തു തരാന്‍ രാജ്യം പ്രതിഞാബദ്ധമാണെന്ന് അനുമോദനകുറിപ്പില്‍ പറഞ്ഞു.