"സമന്വയത്തിന്റെ നാല്‍പ്പതാണ്ട്‌ കടമേരി റഹ്‌മാനിയ്യ: റൂബി ജൂബിലി സനദ്‌ദാന സമ്മേളനം; ലോഗോ പ്രകാശനം ചെയ്‌തു

റഹ്‌മാനിയ്യ സമന്വയത്തിന്റെ പ്രഥമ പാഠശാല:  ഹൈദരലി ശിഹാബ്‌തങ്ങള്‍
കടമേരി റഹ്‌മാനിയ്യ: റൂബി സമ്മേളന
 ലോഗോ പാണക്കാട് സയ്യിദ് ഹൈദരലി 
ശിഹാബ് തങ്ങളും ശൈഖുനാ കോട്ടുമല 
ടി. എം. ബാപ്പു മുസ്‌ലിയാരും   
ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു 
കോഴിക്കോട്‌: മുസ്‌ലിം കേരളത്തിന്റെ വിദ്യാ ഭ്യാസ മേഖലയില്‍ വിപ്ലവാത്മക പുരോ ഗതി കൈവരിക്കുകയും മത-ഭൌതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം പ്രാഥമികമായി സമൂഹസമക്ഷം സമ ര്‍പ്പിക്കുകയും ചെയ്‌ത അത്യുന്നത മതപാ ഠശാലയാണ്‌ കടമേരി റഹ്‌മാ നിയ്യ അറബിക്ക്‌ കോളേജെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. 
'സമന്വയത്തിന്റെ നാല്‍പ്പതാണ്ട്‌' എന്ന പ്രമേയാധിഷഠിതമായി ഏപ്രില്‍ 18, 19, 20, 21 തിയ്യതികളില്‍ നടക്കുന്ന റഹ്‌മാനിയ്യ റൂബീ ജൂബിലി സനദ്‌ദാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരിന്നു തങ്ങള്‍. പാരമ്പര്യ തനിമകളെ നിരാകരിക്കാതെ പുതുമകളെ ഉള്‍കൊള്ളാനും സാമൂഹ്യ പുരോഗതിഗളില്‍ ധൈഷണിക നിലപാട്‌ സ്വീകരിക്കാനും റഹ്‌മാനിയ്യക്ക്‌ സാധിച്ചു വെന്നത്‌ സ്‌തുത്യര്‍ഹ പ്രവര്‍ത്തനങ്ങളാണ്‌. തങ്ങള്‍ കൂട്ടിച്ചേര്‍ത്തു പാണക്കാട്‌ നടന്ന പ്രകാശന ചടങ്ങില്‍കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍, എസ്‌. പി. എം തങ്ങള്‍, ചീക്കിലോട്ട്‌ കുഞ്ഞബ്‌ദുള്ള മുസ്‌ലിയാര്‍, എന്‍. കെ. ജമാല്‍ ഹാജി, വി. കെ. കുഞ്ഞബദുല്ല, തുടങ്ങിയവര്‍ സംബന്ധിച്ചു.