ബാബരി ധ്വംസനം: അധികമാരുമറിയാത്ത രഹസ്യങ്ങളിലേക്ക് രണ്ടു പത്രപ്രവര്‍ത്തകര്‍ നേരിട്ടു നടത്തിയ അന്വേഷണം

ഡിസംബര്‍ 6. ബാബരി ധ്വംസനിത്തിന് 20 ആണ്ട് തികയുകയാണ്. അയോധ്യയില്‍ തുടരുന്നത് ഇന്ത്യയുടെ ആത്മാവിനെതിരിലുള്ള കലാപമാണ്. കലാപങ്ങള്‍ തെരുവില്‍  നിന്ന് മനസ്സിലേക്ക് കൂടുമാറ്റം നടത്തിയിരിക്കുന്നു. അയോധ്യയിലെ ബാബരി മസ്ജിദും രാമജന്മക്ഷേത്രത്തിന്റെയും ചരിത്രമന്വേഷിച്ച് വാള്‍സ്ട്രീറ്റ് ജേണലിലെ രണ്ടു പത്രപ്രവര്‍ത്തകര്‍ ദിവസങ്ങളെടുത്ത് ഒരു അന്വേഷണം നടത്തി. ലോകമറിയാത്ത പുതിയ വിവരങ്ങളാണ് ഈ അന്വേഷണത്തിലൂടെ അവര്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
അഞ്ചുഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യഭാഗങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജേണലിന്റെ ഇന്ത്യന് ‍പതിപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.  വര്‍ത്തമാനത്തെയും ഭൂതത്തെയും പരസ്പരം കൂട്ടിക്കെട്ടാനുള്ള ഒരു ശ്രമമാണ് പൌള്‍ ബക്കറ്റും ക്രിഷ്ണ പോക്കറേലും ചേര്‍ന്ന് നടത്തിയ ഈ അന്വേഷണം.
അന്വേഷണത്തിലെ പ്രസക്തഭാഗങ്ങള്‍ മലയാളത്തിലെ പ്രമുഖ ഇസ്ലാമിക് വെബ്സൈറ്റായ  www.islamonweb.net വിവര്‍ത്തനം ചെയ്ത്പരമ്പരയായി പ്രസിദ്ധീകരിക്കുന്നു.