ദേശീയ മനുഷ്യാവകാശ ദിനത്തില്‍ 'പ്രതീക്ഷ ഭവനില്‍' മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് മനുഷ്യാവകാശ ദിനാചരണം


മലപ്പുറം: ദേശീയ മനുഷ്യാവകാശ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി തവനൂര്‍ പ്രതീക്ഷയില്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്ന് സദസ്സ് ജില്ലാ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നിടത്ത് മാത്രമേ യാതാര്‍ത്ഥ മനുഷ്യാവകാശം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി ദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് തവനൂര്‍ വൃദ്ധസദനത്തില്‍ സംഘടിപ്പിച്ച സ്‌നേഹവിചാര സദസ്സ് അഭിപ്രായപ്പെട്ടു. ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങളില്‍ പോലീസും, സേനയും, ജനപ്രതിനിധികളും ഒത്തുകളി തുടരുമ്പോള്‍ ഇരകളാകുന്നത് നിരപരാധികളാണ്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ അനാവശ്യ കാലതാമസം എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പങ്കുണ്ടെന്ന കമ്മീഷന്റെ കണ്ടെത്തലുകള്‍ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും സ്‌നേഹവിചാര സദസ്സ് ഓര്‍മ്മപ്പെടുത്തി. എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി. പി.എം. റഫീഖ് അഹ്മദ് ഉദ്ഘാടനം ചെയ്തു. അന്തേവാസികളുടെ അനുഭവ വിവരണവും കലാ വിരുന്നും മധുര വിതരണവും നടന്നു. മനുഷ്യജാലിക ജില്ലാ കണ്‍വീനര്‍ ശഹീര്‍ അന്‍വരി പുറങ്ങ് അദ്ധ്യകക്ഷത വഹിച്ചു. റഫീഖ് ഫൈസി തെങ്ങില്‍, ടി. ഹസന്‍ ഫൈസി, ആസിഫ് പൊന്നാനി, റാഫി അയിങ്കലം, സിറാജുദ്ധീന്‍ ഹഖ് ഹുദവി സംബന്ധിച്ചു.