ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി മഹല്ല് സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നാളെ

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന മഹല്ല് സംഗമങ്ങളുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം നാല് മണിക്ക് വാഴക്കാട് വെച്ച് നടക്കും. ജാമിഅഃ നൂരിയ്യയുടെ ദൗത്യവും സന്ദേശവും പുതുതലമുറയിലേക്ക് പകര്‍ന്ന് നല്‍കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന മഹല്ല് സംഗമത്തില്‍ അനുസ്മരണ സംഗമം, മുതിര്‍ന്ന ദീനീ പ്രഭോതകരെ ആദരിക്കല്‍, ഗോള്‍ഡന്‍ ജൂബിലി സന്ദേഷ പ്രഭാഷണം തുടങ്ങിയവ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസി യോഗം ഉദ്ഘാടനം ചെയ്യും കെ.എ റഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, ടി.എ ജബ്ബാര്‍ ഹാജി എളമരം, കെ.എസ് ഇബ്രാഹിം മുസ്‌ലിയാര്‍, വലിയുദ്ദീന്‍ ഫൈസി, ബി.എസ്.കെ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.