ദുബൈ : ഒരു ജനതക്ക് ആവശ്യമായ സൗകര്യ്ങ്ങള്‍ ഒരുക്കി ഒരു സംസ്ക്കാരത്തെ വളര്‍ത്തിയെടുക്കാന്‍ കേരളത്തെ സഹായിച്ച രാജ്യമാണ് യു.എ.ഇ. ഇന്ന് കേരളത്തില്‍ കാണുന്ന ഇസ്ലാമിക നവോദ്ധാനത്തിന്റെ മുഖ്യഭാഗവും നല്‍കിയ രാജ്യമാണ് യു.എ.ഇ. ആയതിന്നാല്‍ നമ്മുടെ രാജ്യമായ ഇന്ത്യയെ പോലെ യു.എ.ഇ യേയും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും സുന്നി യുവജന സംഘം സെക്രട്ടരി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ദുബൈ സുന്നി സെന്റര്‍ സംഘടിപ്പിച്ച യു.എ.ഇ നാല്പത്തിയൊന്നം ദേശീയ ദിനാഘോഷം ദേര ലൊട്ടസ് ഡൗണ്‍ ടൗണ്‍ മെട്രൊ ഓഡിറ്റോറിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉസ്താദ് അബ്ദുസ്സലാം ബാഖവി അദ്യ്ക്ഷത വഹിച്ചു. ഷൗക്കത് ഹുദവി സ്വാഗതവും അബ്ദുല്‍ ഹക്കീം ഫൈസി നന്ദിയും പറഞ്ഞു