കോലം കത്തിക്കല്‍ ഹൈകോടതി നിയമം സ്വാഗതാര്‍ഹം എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: കോലം കത്തിച്ചു കൊണ്ടുള്ള സമരങ്ങള്‍ നിരോധിക്കാനുള്ള നിയമം കൊണ്ടുവരാന്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാറിനോട് അവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സമരങ്ങളുടെ മറവില്‍ പൊതു സമൂഹത്തിന്റെയും വ്യക്തികളുടെയും വസ്തുക്കള്‍ക്ക് നഷ്ടങ്ങള്‍ വരുത്തുന്നത് പോലെ തന്നെയാണ് വ്യക്തിഹത്യക്ക് സമാനകുന്ന ഹാസ്യ ചിത്രങ്ങള്‍ (കാര്‍ട്ടൂണുകള്‍) തടയാന്‍ നിയമം കൊണ്ടു വരണമെന്നു യോഗം ആവശ്യപ്പെട്ടു. ദൃശ്യ ശ്രാവ്യ മധ്യമങ്ങളിലൂടെ സമൂഹത്തിലെ ഉന്നതരെ അപമാനിക്കും വിധമുള്ള ഹാസ്യ ചിത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തേയും ഇല്ലായ്മ ചെയ്യും. ഹൈകോടതി ഡിവിഷന്‍ ബഞ്ചിന്റെ നിയമോപദേശം കാലതാമസം കൂടാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും യോഗം അഭ്യാര്‍ത്ഥിച്ചു. സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഒ.എം.എസ്. തങ്ങള്‍ നിസാമി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ ഫൈസി അരിമ്പ്ര, കെ.പി. സിദ്ധീഖ് ചെമ്മാട്, മജീദ് ഫൈസി ഇന്ത്യനൂര്‍, സി.ടി. ജലീല്‍ പട്ടര്‍കുളം പ്രസംഗിച്ചു. പി.എം. റഫീഖ് അഹ്മദ് സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.