കോഴിക്കോട്: മനുഷ്യാവകാശദിനമായ ഇന്ന് എസ്.കെ.എസ്.എസ്.എഫ് സം സ്ഥാനകമ്മിറ്റി കോഴിക്കോട് അവകാശ സംരക്ഷണറാലി നടത്തും. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ നിരന്തരം അവ ഗണിക്കപ്പെടുകയും സമുദായത്തിന്റെ ശാക്തീകരണ ശ്രമങ്ങളെ കുപ്രചരണത്തിലൂടെയും മറ്റും തടയിടുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ താക്കീതായി മാറുന്ന റാലിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. റാലിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡ-് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്‌തു.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സെക്രടറി ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍ ഉദ്-ഘാടനം ചെയ്യും. ടി.കെ ഹംസ, ടി. സിദ്ധീഖ്, പി.എം.സാദിഖലി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍,നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് ജന.സെക്രെ അഡ്വ.ഓണംപിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പ്ര സംഗിക്കും.