AIDS ദിനാചരണം ആഘോഷമാകുന്നു. - കാംപസ് വിംഗ്

കോഴിക്കോട് : AIDS ദിനാചരണ ബോധവ ല്‍കരണങ്ങള്‍ക്ക് ദിശാബോധം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് എസ് കെ എസ് എസ് എഫ് കാംപസ് വിംഗ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കുടുംബ ബന്ധത്തിന്‍റെ പ്രാധാന്യം പ്രഘോഷിക്കേണ്ട ഈ ദിനത്തില്‍ അരാജകത്വം പ്രചരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. വിവാഹേതരമായിട്ടുള്ള എല്ലാ ലൈംഗിക വേഴ്ചകളും സാമൂഹികമായും ശാരീരികമായും സുരക്ഷിതമല്ലെന്നും, കോണ്ടമല്ല ധാര്‍മികതയാണ് AIDS പ്രതിരോധിക്കാനുള്ള മാര്‍ഗമെന്നും ആ രീതിയിലുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടതെന്നും കാംപസ് വിംഗ് പ്രസ്താവിച്ചു. കോഴിക്കോട് ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടന്ന സെമിനാര്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു. കാമ്പസ് വിംഗ് ചെയര്‍മാന്‍ ജൗഹര്‍ കുസാറ്റ് അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ ഖയ്യൂം കടമ്പോട്, ജനറല്‍ കണ്‍.വീനര്‍ ഷബിന്‍ മുഹമ്മദ്‌, ഭാരവാഹികളായ ഷഫീര്‍ എം.ഇ.എസ്, ജാബിര്‍ മലബാരി, ജാബിര്‍ എന്‍.ഐ.ടി, ഡോ.ബിഷ് റുല്‍ ഹാഫി, ഡോ.അബ്ദുല്‍ ജവാദ്, ഡോ. സൈനുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.