ജാമിഅ: നൂരിയ്യ: ഗോള്‍ഡന്‍ ജൂബിലി പ്രചരണം; ബശീറലി ശിഹാബ്‌ തങ്ങള്‍ക്കും മമ്മദ്‌ ഫൈസിക്കും ഇന്ന് ബഹ്‌റൈനില്‍ സ്വീകരണം

ഫൈസാബാദ്: 2013 ജനുവരി 10,11,12,13 തീയ്യതികളില്‍ നടക്കുന്ന പട്ടിക്കാട്‌: ജാമിഅ: നൂരിയ്യ: അറബിക്‌ കോളേജ്‌ ഗോള്‍ഡന്‍ ജൂബിലി പ്രചരണാര്‍ത്ഥം ബഹ്‌റൈനില്‍ എത്തിയ  സ്വാഗത സംഘം കണ്‍ വീനര്‍ പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍, എസ്‌.വൈ.എസ്‌. സംസ്ഥാന സെക്രട്ടറി മമ്മദ്‌ ഫൈസി തിരൂര്‍ക്കാട്‌, മുഹമ്മദ്‌ കുട്ടി പട്ടിക്കാട്‌ എന്നിവര്‍ക്ക്‌ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഇന്ന് (30ന് വെള്ളി) രാത്രി 7.30ന്‌ മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ സ്വീകരണം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.