സുന്നി യുവജന സംഘം 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

തിരുവനന്തപുരം: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളന പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറിയേറ്റിന്റെ മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന സബ്കമ്മിറ്റികളുടെ യോഗം വിലയിരുത്തി. പ്രൊഫസര്‍ തോന്നക്കല്‍ ജമാല്‍ അധ്യക്ഷത വഹിച്ചു. ബീമാപള്ളി റശീദ്, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഫഖ്‌റുദ്ദീന്‍ ബാഖവി, വെള്ളക്കടവ് ആബിദീന്‍, അഹ്മദ് റശാദി, ഫാറൂഖ് ബീമാപള്ളി, എ.കെ.എ.റഹീം വെമ്പായം, ഹുസൈന്‍ മുസ്‌ലിയാര്‍ വിഴിഞ്ഞം, ഷാനവാസ് മാസ്റ്റര്‍, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, സുബൈര്‍ വഴിമുക്ക് ചര്‍ച്ചയില്‍ പങ്കെടുത്തു.
പബ്ലിസിറ്റി, സപ്ലിമെന്റ്, വളണ്ടിയര്‍, ഫുഡ്, ഫൈനാന്‍സ്, റിസപ്ഷന്‍ എന്നീ സബ് കമ്മിറ്റി ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് കല്ലമ്പലം അല്‍ഇര്‍ഫാന്‍ ഓഡിറ്റോറിയം, കടുവയില്‍ കെ.ടി.എം.എ.ഓഡിറ്റോറിയം, ആറ്റിങ്ങല്‍ ടൗണ്‍ഹാള്‍, കോരാണി കെ.എം.രേവതി ഓഡിറ്റോറിയം, തോന്നക്കല്‍ കെ.എം.സഫാ ഓഡിറ്റോറിയം, പാളയം സി.എഛ്.സെന്റര്‍, മേലെതമ്പാനൂര്‍ സമസ്ത ജൂബിലി സൗധം, ചാല ഖുതുബുഖാന, വള്ളക്കടവ് അറഫ ഓഡിറ്റോറിയം, കമലേശ്വരം ഓഡിറ്റോറിയം, കണിയാപുരം ഇര്‍ശാദിയ്യ അറബിക് കോളെജ് എന്നിവിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്./ നഗരത്തിലെയും പരിസരത്തെയും പ്രധാന ജമാഅത്തുകളായ ആലംകോട് വലിയപള്ളി, ആറ്റിങ്ങല്‍ ജുമുഅത്ത് പള്ളി, കഴക്കൂട്ടം ജുമുഅത്ത് പള്ളി, കാര്യവട്ടം ജമുഅത്ത് പള്ളി, കേശവ ദാസ്യപുരം വലിയപള്ളി, പാളയം ജമുഅത്ത് പള്ളി മസ്ജിദ് ഹാള്‍, തമ്പാനൂര്‍ പള്ളി, ചാല ജുമുഅത്ത് പള്ളി, അടുക്കളങ്ങര പള്ളി, ബീമാപള്ളി, മണക്കാട് ജമുഅത്ത് പള്ളി എന്നിവിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
വടക്ക് ഭാഗങ്ങളില്‍ നിന്നുവരുന്ന പ്രതിനിധികള്‍ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള നാഷണല്‍ഹൈവെയിലെ പ്രധാന പള്ളികളില്‍ സൗകര്യമൊരുക്കും. സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനും പ്രവര്‍ത്തകര്‍ക്ക് വിശ്രമം, പ്രാഥമിക കാര്യങ്ങള്‍ എന്നിവക്ക് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അഞ്ച് കേന്ദ്രങ്ങളില്‍ ഭക്ഷണത്തിന് കേറ്ററിംഗ് സൗകര്യം ലഭ്യമാക്കും. കുടിവെള്ളം ഉള്‍പ്പെടെയുള്ള ഭക്ഷണക്കിറ്റ് മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് കോപര്‍പറേഷന്‍ അധികൃതരുമായി സഹകരിച്ച് മൊബൈല്‍ കേറ്ററിംഗ് അഞ്ചു യൂണിറ്റുകള്‍ നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സജ്ജമാക്കും. നേതാക്കള്‍ക്ക് താമസ-വിശ്രമ സ്ഥാനങ്ങളിലെത്തിച്ചേരുന്നതിനും റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും പ്രത്യേക സന്നദ്ധയൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. 
സമ്മേളനത്തോടനുബന്ധിച്ച് മാധ്യമവിചാരണ സെമിനാര്‍ സ്വാഗതസംഘം ഓഫീസില്‍ നടത്തി. ബഹു: ന്യൂനപക്ഷ ക്ഷേമ കാര്യമന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ വിഷയാവതരണം നടത്തി. വിവിധ മാധ്യമപ്രതിനിധികള്‍ സംസാരിച്ചു.