എസ്.വൈ.എസ്. 60-ാം വാര്‍ഷികം; വയനാട് ജില്ലാ നേതൃസംഗമം ഡിസംബര്‍ 4 ന് കല്പറ്റയില്‍

കല്പറ്റ: ഡിസംബര്‍ 19-ന് തിരുവനന്തപുരത്ത് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ നാലിന് പത്തുമണിക്ക് കല്പറ്റയില്‍ നേതൃസംഗമം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലു ല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 14 മേഖലയിലെ ഭാരവാഹികളും ജില്ലാ കൗണ്‍സിലംഗങ്ങളും പങ്കെടുക്കും.