![]() |
കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്ര കമ്മിറ്റി
സംഘടിപ്പിച്ച പണ്ഡിത ശില്‍പശാല മന്‍സൂര്‍
ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു.
|
കുവൈത്ത് സിറ്റി: സമകാലിക ലോകത്ത് ഇസ്‌ലാമിക സഞ്ചയത്തെ ഗ്രസിച്ചിരിക്കുന്ന മൂല്യ നിരാസ ത്തിനെതിരെ പ്രതികരിക്കാനും സാമൂഹിക വിപത്തുകളെ പ്രതിരോധിക്കാനും പണ്ഡിത സമൂഹം ജാഗ്രത കാണിക്കണമെന്ന് കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച പണ്ഡിത ശില്‍പശാല ആവശ്യപ്പെട്ടു.
ഇസ്‌ലാം വിരുദ്ധ കൂട്ടുകെട്ടുകള്‍ ഇസ്‌ലാമിനെ അപഹസിക്കാനും തിരുനബിയെ നിന്ദിക്കാനും സാധ്യമായ സന്ദര്‍ഭങ്ങളെല്ലാം ഉപയോഗപ്പെടുത്തുമ്പോള്‍ പ്രതികരിക്കാനാവാത്ത വിധം മുസ്‌ലിം സമൂഹം നിഷ്‌ക്രിയരായിട്ടുണ്ട്. ഇതിനെതിരെ സജീവമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു.
സത്യ സാക്ഷികളാവുക എന്ന പ്രമേയത്തില്‍ ആചരിക്കുന്ന ത്രൈമാസ ആദര്‍ശ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത ശില്‍പശാല മന്‍സൂര്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ വെച്ച് നടന്ന ശില്‍പശാലയില്‍ ഹംസ ദാരിമി, സിദ്ധീഖ് ഫൈസി എന്നിവര്‍ വിഷയമവതരിച്ച് സംസാരിച്ചു, ശംസുദ്ധീന്‍ ഫൈസി, മുസ്‌തഫ ദാരിമി, ഇല്‍യാസ് മൌലവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്‍മള നന്ദിയും പറഞ്ഞു.