റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഞായറാഴ്ച്ച കോഴിക്കോട്ട്

കോഴിക്കോട്: കഴിഞ്ഞ ദിവസം നിര്യാതനായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും ഒക്‌ടോബര്‍ 7 കാലത്ത് 10 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ അനക്‌സില്‍ നടത്തുവാന്‍ കോഴിക്കോട് ജില്ലാ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പാറന്നൂര്‍ പി. പി ഇബ്രാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തില്‍ എ. വി. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കുകയും മുക്കം ഉമര്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. മുസ്തഫ മുണ്ടുപാറ സ്വാഗതവും നാസര്‍ ഫൈസി കൂടത്തായി നന്ദിയും പറഞ്ഞു .