
സംഭവ ദിവസം രാത്രി ഏറെ വൈകി ജനനിബിഢമായ സമയത്താണ് കാന്തപുരം ജനാസ സന്ദര്‍ശിക്കാനെത്തിയത്. അപ്പോള്‍ സന്ദര്‍ശകര്‍ക്കെല്ലാം കഴിയും വിധം സ്വസമയത്ത് എല്ലാവര്‍ക്കും നല്‍കിയിരുന്നതു എങ്കിലും അദ്ദേഹത്തിന് ആവശ്യമായ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ ബന്ധപ്പെട്ടവരില്‍ നിന്ന് അത്തരം സമീപനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, അവിടെയുണ്ടായിരുന്നവരില്‍ ആരെങ്കിലും പറയപ്പെട്ടവിധം പെരുമാറിയിട്ടുണ്ടെങ്കില്‍ അക്കാര്യത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഏര്‍പാട് ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞപ്പോള്‍ ബന്ധപ്പെട്ടവര്‍ ഫോണില്‍ എ.പി.യുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ സംസാരിച്ചതുമാണ്. ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ലക്ഷങ്ങള്‍ ഇടമുറിയാതെ അവിടെ വരികയും പ്രാര്‍ത്ഥനയിലും 41 തവണകളിലായി നടത്തിയ മയ്യിത്തു നിസ്‌കാരത്തിലും പങ്കെടുത്തിട്ടുണ്ട്. പരിമിതികള്‍ ഏറെ ഉണ്ടെങ്കിലും തദ്ദേശവാസികളും വളണ്ടിയര്‍മാരും പ്രസ്ഥാനബന്ധുക്കളും സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. സമസ്തയുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന വാര്‍ത്തകളുമായി സംഘടനക്ക് ബന്ധമില്ലെന്ന് ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സെക്രട്ടറിമാരായ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.