മലപ്പുറം: സംസ്ഥാന അംഗത്വ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജാകരണ സമ്മേളനത്തില്‍ കേരളീയ മതമേഘലയുടെ 100 വര്‍ഷം എന്ന വിഷയത്തില്‍ ഇന്ന് കാലത്ത് 10 ന് തൃപ്പനച്ചി കൊടിമരത്തിങ്ങല്‍ സെമിനാര്‍ സംഘടിപ്പിക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വിശുദ്ധിയിലൂടെ സംഘബോധത്തിലേക്ക്, സംഘടന പ്രായോഗിമാവുന്നത് നമ്മുടെ അജണ്ട, ലീഡേര്‍സ് ഡിബേറ്റ് എന്നീ സെഷനുകള്‍ക്ക് യഥാക്രമം നാസര്‍ ഫൈസി കൂടത്തായി, റശീദ് കൊടിയോറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നേതൃത്വം നല്‍കും.
വൈകീട്ട് നടക്കുന്ന കേരളീയ മതമേഘലയുടെ 100 വര്‍ഷം സെമിനാര്‍ ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ പി. ഉബൈദുള്ള .എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ശാഹുല്‍ ഹമീദ് മേല്‍മുറി, പി.പി. സാദിഖ് ഫൈസി താനൂര്‍, ഡോ: ഫൈസല്‍ ഹുദവി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സത്താര്‍ പന്തല്ലൂര്‍ സമാപന സന്ദേശം നല്‍കും. തൃപ്പനച്ചി ഉസ്താദ് മഖാം സിയാറത്തിന്ന് ഒളവണ്ണ അബൂബക്കര്‍ ദാരിമിയും ഒ.പി. കുഞ്ഞാപ്പു ഹാജി പതാകയും ഉയര്‍ത്തും. മുസ്തഫ മുണ്ടുപാറ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.പി. അബ്ദുറഹിമാന്‍, അബ്ദുല്‍ റഹീം ചുഴലി, സൈതലവി റഹ്മാനി, അയ്യൂബ് കുഴിമാട്, പി.എം. റഫീഖ് അഹ്മദ്, ജലീല്‍ ഫൈസി അരിമ്പ്ര എന്നിവര്‍ പ്രസംഗിക്കും.