Showing posts with label Khafila-Jeddah. Show all posts
Showing posts with label Khafila-Jeddah. Show all posts

ടി എച്ച് ദാരിമിയുടെ "വഴിവെളിച്ചം" ജിദ്ദയിൽ സൈനുൽ ഉലമ പ്രകാശനം ചെയ്തു

സുശക്തമായ ഐശ്വര്യം വിജ്ഞാനത്തിലൂടെ. സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്
ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച ടി എച് ദാരിമിയുടെ
 "വഴിവെളിച്ചം"  പുസ്തകം പ്രകാശനം സൈനുൽ ഉലമ
ജിദ്ദയിൽ വെച്ച് പ്രകാശനം ചെയ്യുന്നു
ജിദ്ദ:ഇൽമിന്റെ മഹത്വം ഉൾക്കൊണ്ട് ജീവിതത്തിൽ മുഴുവൻ മേഖലകളിലും തികഞ്ഞ സൂക്ഷമത പുലർത്തുകയും, അനുഗ്രഹങ്ങളിൽ അതി പ്രധാനമായ ആരോഗ്യവും ഒഴിവും ഉപയുക്തമാക്കാൻ ജാഗ്രത പാലിക്കണമെന്നും സമസ്ത ജനറൽ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് ഉദ്ബോധിപ്പിച്ചു. 
കേരള ഇസ്ലാമിക് ക്ലാസ് റൂം ശ്രോതാക്കളുടെ ഓണ്‍ലൈൻ കൂട്ടായ്മ ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച ടി എച് ദാരിമിയുടെ "വഴിവെളിച്ചം" പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുശക്തമായ ഐശ്വര്യം വിജ്ഞാനത്തിലൂടെ മാത്രമാണു സാധ്യമാകുക.ഇന്നത്തെ ജീവിത സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് കണ്ണിയത്ത് ഉസ്താദിനെ പോലുള്ള മഹാന്മാർ ഒട്ടേറെ ത്യാഗങ്ങൾ അനുഭവിച്ചാണ് വൈജ്ഞാനിക രംഗത്തെ അത്യുന്നത പദവികളിൽ എത്തിയത്. ജീവിത വിശുദ്ധി ഉള്ക്കൊണ്ട് വിജ്ഞാന സമ്പാദനത്തിന് വേണ്ടി സർവ്വം സമർപ്പിച്ചപ്പോൾ പൂർവീകരായ പണ്ഡിത മഹത്തുക്കളെ ഐശ്വര്യം തേടി

"വീണ്ടും ഒരു ഹജ്ജ് കാലം " ഖാഫില ജിദ്ദയുടെ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ പ്രോഗ്രാം മൂന്നാം ഘട്ടത്തിലേക്ക്..


ജിദ്ദ:  എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഐ.ടി സെല്ലിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ "ഖാഫില ജിദ്ദ" അവതരിക്കുന്ന  "വഴിവെളിച്ചം" ശബ്ദ ശില്പങ്ങള്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിലായി തുടര്‍ന്ന് വരുന്ന  "വീണ്ടും ഒരു ഹജ്ജ് കാലം" പ്രത്യേക ഹജ്ജ് പഠന പരിപാടിയുടെ  മൂന്നാം ഭാഗം 16 ന്  ചൊവ്വാഴ്ച ചൊവ്വാഴ്ച രാത്രി സൌദി സമയം 7.30  (ഇന്ത്യന്‍ സമയം 10 മണി) ആരംഭിക്കുമെന്ന് ഖാഫില ജിദ്ദ ഭാരവാഹികള്‍ അറിയിച്ചു .  
മുന്‍ ആഴ്ചകളില്‍ നടന്ന ശബ്ദ ശില്പങ്ങള്‍ക്ക് ക്ലാസ്റൂം ശ്രോതാക്കളില്‍ നിന്നും റേഡിയോ ശ്രോതാക്കളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ഏറെ സംതൃപ്തി നല്‍കുന്നതായി ക്ലാസ്സ്‌ റൂം വ്ര്ത്ത്തങ്ങളും അറിയിച്ചിരുന്നു.
പരിചിത രീതികളില്‍ നിന്നും വ്യത്യസ്തമായി ഇസ്ലാമിക പഠന സംഭാഷണങ്ങളായാണ് "വഴി വെളിച്ചം" രൂപം നല്‍കിയിരിക്കുന്നത്. കേരള ഇസ്ലാമിക് ക്ലാസ് റൂം സൂപ്പര്‍ അഡ്മിന്‍ കൂടി ആയ ഖാഫില ജിദ്ദ കണ്‍വീനര്‍  ഉസ്മാന്‍ എടത്തില്‍ ആണ് അവതാരകന്‍. 
"വീണ്ടും ഒരു ഹജ്ജ് കാലം" പരിപാടിയില്‍ സംവദിക്കുന്നത്  ജിദ്ദാ ഇസ്ലാമിക് സെന്റര്‍ സാരഥി യും പ്രശസ്ത പണ്ഡിതനും ചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനുമായ ഉസ്താദ്‌ ടി. എഛ് ദാരിമിയാണ് . ക്ലാസ് റൂമിലെ തന്നെ "ചരിത്ര പാത" "മശാഇറുകളിലൂടെ" എന്നീ പ്രോഗ്രാമുകളിലൂടെശ്രോതാക്കള്‍ക്ക് ഏറെ സുപരിചിതനായ ടി. എച്ച്  ദാരിമി ഇസ്ലാമിക സാഹിത്യ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്.  " യമാമ, ഹസ്‌റത്ത് ബിലാല്‍, ഉമ്മു അമ്മാറ, ഹരിത പാഠങ്ങള്‍ , സൈദു ബിന്‍ ഹാരിസ് , ഇസ്ലാമിക വ്യക്തിത്വം, സകാത്ത്, കഥ പറയുന്ന വഴിയോരങ്ങള്‍ തുടങ്ങി പ്രസിദ്ധീകരിക്കപ്പെട്ട പതിനഞ്ചിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഈ പണ്ഡിത പ്രതിഭ  ഇസ്ലാമിക ദഅവാ സംരംഭങ്ങള്‍ക്കും പൊതു പ്രവര്‍ത്തന ങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതോടൊപ്പം ജിദ്ദയിലെ ശാത്തി അല്‍നൂര്‍" ഇന്റര്‍ നാഷണല്‍ സ്കൂളില്‍ ഇസ്ലാമിക് തിയോളജി അധ്യാപകനായും സേവനമുന്ഷ്ടിക്കുന്നു.

ദീനിന്‍റെ പ്രബോധന ദൗത്യത്തിന് വേണ്ടിയുള്ള സമര്‍പ്പണമാകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ : പൂക്കോയ തങ്ങള്‍

ജിദ്ദ : കലിമത്തു തൌഹീദിന്‍റെ വാഹകര്‍ തമ്മിലുള്ള സൗഹൃദം മാത്രമാണ് ഭൗതിക താല്‍പര്യങ്ങളില്‍ നിന്നും മുക്തമായ യഥാര്‍ത്ഥ സ്നേഹമെന്നും, നൈമിഷികമായ ഐഹിക ജീവിതത്തില്‍ വിശുദ്ധ ദീനിന്‍റെ പ്രബോധന ദൗത്യത്തിന് വേണ്ടിയുള്ള സമര്‍പ്പണമാകണം ഓരോ പ്രവര്‍ത്തനങ്ങളുമെന്നും കേരള ഇസ്ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ഖാഫില ജിദ്ദ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. സുന്നത്ത് ജമാഅത്തിന്‍റെ സംഘ ശക്തിയായ സമസ്തക്ക്‌ മഹാന്മാരായ ആരിഫീങ്ങള്‍ അടിത്തറയിട്ടത്‌ പോലെ തന്നെ, ഇസ്ലാമിക ദഅവത്തിന്‍റെ സന്ദേശം ആധുനിക മാധ്യമങ്ങള്‍ വഴി നിര്‍വഹിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടതും ശൈഖുനാ അത്തിപ്പറ്റ ഉസ്താദിനെ പോലെയുള്ള മഹാന്മാരുടെ നിര്‍ദേശത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിരുകളില്ലാത്ത ഈ ധന്യ സൗഹൃദം അഹ് ലു സ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആദര്‍ശ ബോധനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തമ സമൂഹത്തിന്‍റെ വക്താക്കളാണ്. വ്യത്യസ്ഥ ലക്ഷ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനേകം കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്ന പ്രവാസ ലോകത്ത് വേറിട്ട അനുഭവം തീര്‍ത്ത ഖാഫില ജിദ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പാരത്രിക ചിന്തയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുമെന്നും ആത്മ സംസ്കരണം ഘട്ടം ഘട്ടമായി സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാകിയാവണം നാം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്നും ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ റഹ്മാനി പറഞ്ഞു.
ഇസ്ലാമിക മൂല്യങ്ങള്‍ അവമാതിക്കപ്പെടുന്ന ആധുനിക സമൂഹത്തില്‍ നേരിന്‍റെ പക്ഷത്തു നിന്ന് സത്യമാര്‍ഗ്ഗം കാണിച്ചു കൊടുക്കാന്‍ സമസ്തയുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂം കാലത്തിന്‍റെ വിളി കേട്ട് ദൗത്യ രംഗത്തിറങ്ങിയ മഹത്തായ സംരംഭങ്ങളുടെ ഭാഗമാണെന്നും, -ദഅ്‍വാ രംഗത്ത്‌ ഒട്ടനേകം സാധ്യതകള്‍ നില നില്‍ക്കുന്നുണ്ടെന്നും, കാലിക പ്രസക്തമായ പ്രബോധന ശൈലി ഇസ്ലാമിക ലോകത്തെങ്ങുമുള്ള പണ്ഡിത സമൂഹം ഏറ്റെടുത്ത് തുടങ്ങിയത് സന്തോഷകരമാണെന്ന് ടി.എഛ്. ദാരിമി ഉദ്ബോധിപ്പിച്ചു. ദഅ്‍വാ രംഗത്തെ സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അബ്ദുറഹ്മാന്‍ ഫൈസി കുഴിമണ്ണ ഉദ്ഘാടനം ചെയ്തു. മുസ്തഫാ ബാഖവി ഊരകം, സല്‍മാന്‍ അസ് ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബുബകര്‍ ദാരിമി ആലംപാടി, അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍, നൌഷാദ് അന്‍ വരി, മുസ്തഫാ അന്‍ വരി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. അബ്ദുല്‍ ഗഫൂര്‍ ഉസ്താദിന്‍റെ (നാസിഹ്) സന്ദേശം ഖാഫില ജിദ്ദ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിച്ചു. സി. എഛ്. നാസിര്‍ അരക്ക് പറമ്പ് ഗാനങ്ങള്‍ ആലപിച്ചു. ജിദ്ദ ഷറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമം സയ്യിദ് പൂക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് സമാപിച്ചത്.

ഖാഫില സര്ഗ്ഗവേദി രൂപീകരിച്ചു..

കോഴിക്കോട് : മാപ്പിള കലാ സാഹിത്യ രംഗത്ത്‌ പുത്തന്‍ ചുവടു വെപ്പുകളുമായി ഖാഫില സര്‍ഗ്ഗ വേദി രൂപീകരിച്ചു. സമസ്ത കേരളാ സുന്നി സ്ടുടെന്റ്സ് ഫെഡറേഷന്റെ സര്‍ഗ്ഗ നിയമങ്ങള്‍ക്കനുസരിച് പ്രവര്‍ത്തിക്കുന്ന കലാവേദി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. ഭാരവാഹികള്‍: റിയാസ് ടി. അലി (ചെയര്‍മാന്‍) , മിര്ശാദ് യമാനി ചാലിയം, റാഫി മഞ്ചേരി (വൈസ് ചെ.), മുസ്തഫ റഹ്മാനി വാവൂര്‍ (കണ്‍ വീനര്‍), ശിഹാബ് അരീകൊട്, ശരീഫ് തുവ്വൂര്‍ (ജോ. കണ്‍.), അബൂബക്കര്‍ ചീകൊദ് (ട്രഷ.)
കോണ്ടാക്റ്റ് നമ്പര്‍: 9747532027, 9846211247,9847493244

ഖാഫില സ്പെഷ്യല്‍ പ്രോഗ്രാം

'പരീക്ഷയെ വരവേല്‍ക്കാം ' ഖാഫില സ്പെഷ്യല്‍ പ്രോഗ്രാം 14/01/2010 വ്യാഴാഴ്ച വൈകീട്ട് 3.30ന് (ഇന്ത്യന്‍ സമയം) ജീവന്‍ ടി.വി. യില്‍

- mv sathar -