മലപ്പുറം: റമദാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ മത്സരത്തിന്റെ രണ്ടാം റൗണ്ട് ഇന്ന് രാവിലെ 10 മണിക്ക് തിരൂര്‍ കൈതവളപ്പ് എന്‍.ഐ മദ്‌റസയില്‍ നടക്കും. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്യും. ആദ്യ റൗണ്ടില്‍ യോഗ്യത നേടിയ വിവിധ പ്രായക്കാരായ 20 പ്രതിഭകള്‍ പങ്കെടുക്കും. മൂന്നാം റൗണ്ട് ഏഴിന് കോട്ടക്കലിലും നാലാം റൗണ്ട് 12ന് പെരിന്തല്‍മണ്ണയിലും ഫൈനല്‍ റൗണ്ട് 14ന് കരിങ്കല്ലത്താണിയിലുമായി സംഘടിപ്പിക്കും. ഫൈനല്‍ റൗണ്ടിലെ വിജയിക്ക് ശംസുല്‍ ഉലമ സ്മാരക സ്വര്‍ണ്ണപ്പതക്കവും സംസ്ഥാന തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ശിഹാബ് തങ്ങള്‍ സ്മാരക സ്വര്‍ണ്ണപ്പതക്കവും സമ്മാനിക്കും.