![]() |
പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍ വിമോചനയാത്ര പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു |
ഇസ്ലാം
മനുഷ്യ നന്മക്കും മാനസിക
ശുദ്ധീകരണത്തിനുമുള്ള ദൈവിക
മാര്‍ഗമാണ്. വിശുദ്ധിയും
ലാളിത്യവുമാണ് അതിന്റെ
മുഖമുദ്ര. സമാധാനപരമായ
സഹവര്‍ത്തിത്വവും
ചൂഷണങ്ങള്‍ക്കെതിരെയുള്ള
പോരാട്ടവും അതിന്റെ ചരിത്രമാണ്. ചരിത്രം
ഇവിടെ ആവര്‍ത്തിക്കുകയാണ്.
ഇന്ത്യമഹാരാജ്യത്തിന്റെ
നിയമശാസനകള്‍ അംഗീകരിച്ച്
കൊണ്ട് തന്നെ ആത്മീയ
ചൂഷണങ്ങള്‍ക്കെതിരെ ഞങ്ങള്‍
പോരാട്ടം തുടരുകയാണ്.
ലോകാനുഗ്രഹിയും
ഞങ്ങളുടെ സര്‍വസ്സ്വവുമായ
പ്രവാചകനെ പോലും വാണിജ്യ
വത്കരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ
ഞങ്ങള്‍ സന്ധിയില്ലാ സമരം
തുടരും. സമാധാനവും
സംയമനവും പാലിച്ച് കൊണ്ട്
തന്നെ പ്രവാചക നിന്ദയെയും
ആത്മീയ വാണിഭങ്ങളെയും ചെറുത്ത്
തോല്പിക്കുമെന്ന് ഈ തലസ്ഥാന
നഗരിയില്‍ നിന്ന് ഞങ്ങള്‍
പ്രതിജ്ഞ ചെയ്യുന്നു.
വ്യാജമാണെന്ന്
തെളിയിക്കപ്പെട്ട കേശത്തിനായി
കേന്ദ്രം പണിയാനും സാമ്പത്തിക
തട്ടിപ്പിനുമുള്ള ശ്രമങ്ങള്‍
നിയമാനുസൃത മാര്‍ഗത്തിലൂടെ
ചെറുക്കാമെന്ന് ഞങ്ങള്‍
പ്രതിജ്ഞ ചെയ്യുന്നു.