തിരുവനന്തപുരം
: സത്യസാക്ഷ്യത്തിന്‍റെ
ധാര്‍മിക മുന്നേറ്റം സാധ്യമാക്കി
ചൂഷണങ്ങള്‍ക്ക് കനത്ത
താക്കീത് നല്‍കി ഏപ്രില്‍
18ന്
മംഗലാപുരത്ത് നിന്നും
ആരംഭിച്ച SKSSF വിമോചനയാത്രക്ക്
തിരുവനന്തപുരം പുത്തരിക്കണ്ടം
മൈതാനിയില്‍ പ്രൗഢോജ്ജ്വല
പരിസമാപ്‌തി. മാര്‍ക്കറ്റില്‍
സകലതും കമ്പോളവത്‌കരിക്കപ്പെട്ട
ആഗോള സാഹചര്യത്തില്‍ ആത്മീയതയെ
ചൂഷണം ചെയ്‌ത് സാമ്പത്തിക
തട്ടിപ്പ് നടത്തുകയും
പൊതുജനത്തെ കബളിപ്പിക്കുകയും
ചെയ്യുന്നവരെ സമൂഹമധ്യത്തില്‍
തുറന്ന് കാട്ടി വിശ്വാസത്തിന്‍റെ
യഥാര്‍ത്ഥ ആത്മീയ മുഖത്തെ
പരിചയപ്പെടുത്തിയാണ്
നാടുണര്‍ത്തിയ വിമോചനയാത്രക്ക്
സമാപനം കുറിക്കുന്നത്.
കേരളക്കരയിലെ
ഗ്രാമങ്ങളില്‍ ധര്‍മ്മസമരത്തിന്‍റെ
കാഹളം മുഴക്കി അന്‍പതോളം
കേന്ദ്രങ്ങളില്‍ ഉജ്ജ്വല
സ്വീകരണ സമ്മേളനങ്ങള്‍ക്ക്
സാക്ഷിയായാണ് വിമോചനയാത്ര
അനന്തപുരിയില്‍ പുതിയ വിപ്ലവ
ചരിതം രചിച്ചത്.
കേരളത്തിന്‍റെ
വിവിധ ഭാഗങ്ങളില്‍ നിന്ന്
ഒഴുകിയെത്തിയ പ്രവര്‍ത്തകരെ
ആവേശത്തിലാഴ്‌ത്തി നടന്ന
സമാപന സമ്മേളനത്തില്‍ സുന്നി
യുവജനസംഘം സംസ്ഥാന ജന.
സെക്രട്ടറി
പ്രഫ. കെ
ആലിക്കുട്ടി മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്‌തു.
ചൂഷണത്തെ ഒരു
മതവും പ്രോത്സാഹിപ്പിക്കുന്നില്ല.
ഇസ്‌ലാം
ധര്‍മ്മത്തിലൂന്നിയ പരമമായ
ആത്മീയതയെയാണ് ഉള്‍കൊള്ളുന്നത്.
എന്നാല്‍
മതത്തിന്‍റെ ഉള്ളില്‍ നിന്നുള്ള
വ്യാപിച്ച ചൂഷണങ്ങളെ സമൂഹം
ഗൗരമായി കാണുന്നു എന്നും
അവരെ പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ട്
എന്നും അദ്ദേഹം പറഞ്ഞു.
SKSSF സംസ്ഥാന
പ്രസിഡണ്ട് പാണക്കാട്
സയ്യിദ് അബ്ബാസ് അലി ശിഹാബ്
തങ്ങള്‍ ചൂഷണത്തിനെതിരെയുള്ള
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമാപന സമ്മേളനം
പാണക്കാട് സയ്യിദ് സ്വാദിഖലി
ശിഹാബ് തങ്ങള്‍ അധ്യക്ഷം
വഹിച്ചു. വിദ്യാഭ്യാസ
മേഖലയില്‍ നവോത്ഥാനം സാധ്യമാക്കിയ
SKSSF നയിക്കുന്ന
ഈ ധര്‍മ്മ സമരം അഭിനന്ദനീയമാണെന്നും
വ്യാജന്‍മാരെ പിഴുതെറിയണമെന്നും
അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ
പി.കെ
കുഞ്ഞാലിക്കുട്ടി, കെ.
ബാബു,
ഗവ. ചീഫ്
വിപ്പ്. പി.സി
ജോര്‍ജ്, ഡെപ്യൂട്ടി
സ്‌പീക്കര്‍ എന്‍ ശക്തന്‍,
കടകംപള്ള
സുരേന്ദ്രന്‍, പി.
രാമചന്ദ്രന്‍
എന്നിവര്‍ വിശിഷ്‌ടാതിഥികളായി
പങ്കെടുത്തു. കോട്ടുമല
ടി.എം
ബാപ്പു മുസ്‌ലിയാര്‍,
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി, ഹാജി
കെ മമ്മദ് ഫൈസി, കാളാവ്
സൈദലവി മുസ്‌ലിയാര്‍,
റഹ്‌മത്തുള്ള
ഖാസിമി മൂത്തേടം, അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായ്, ഇസ്‌മാഈല്‍
സഖാഫി തോട്ടുമുക്കം,
ജി.എം
സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ,
സത്താര്‍
പനന്തല്ലൂര്‍, ഇസ്‌മാഈല്‍
ഹാജി എടച്ചേരി, അയ്യൂബ്
കൂളിമാട്, സി.എച്ച്
ത്വയ്യിബ് ഫൈസി, എ.
ഫരീദ്,
നവാസ് പാനൂര്‍,
റഹീം ചുഴലി,
ബഷീര്‍ പനങ്ങാങ്ങര,
അബൂബക്‌ര്‍
ഫൈസി മലയമ്മ, കുട്ടി
മൗലവി, അബ്ദുല്ല
കുണ്ടറ, കെ.എന്‍.എസ്
മൗലവി, സാലൂദ്
നിസാമി, ഖാദിര്‍
ഫൈസി, ഒ.പി
അഷ്‌റഫ്, അബൂബക്‌ര്‍
ഫൈസി, ഫക്‌റുദ്ദീന്‍
ബാഖവി, ആലംകോട്
ഹസ്സന്‍, വേളി
സലാം, ഷാനവാസ്
മാസ്റ്റര്‍, ഷമീര്‍ പെരിങ്ങവല്‍ തുടങ്ങിയവര്‍
പങ്കെടുത്തു.