ആവേശമായി KICR സംഗമം

ദുബൈ : മാസങ്ങളോ വര്‍ഷങ്ങളോ ആയി ശബ്ദം കൊണ്ട് മാത്രം പരിചയമുള്ളവര്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞറിയിക്കാനകാത്ത സന്തോഷം. പലരെ കുറിച്ചും മനസ്സിലുള്ള ധാരണകള്‍ തിരുത്തേണ്ടി വന്നതോടെ പരസ്പരം കെട്ടിപിടിച്ചു ആശ്ലേഷിച്ചപ്പോള്‍ KICR സംഗമം മനസ്സില്‍ എന്നും സൂക്ഷിക്കാന്‍ കഴിയുന്ന അനര്‍ഘ നിമിഷങ്ങള്‍ക്ക് സാക്ഷിയായി, യു..ഇ യുടെ പല ഭാഗങ്ങളില്‍ നിന്നെത്തിയ നൂറു കണക്കിന് പ്രവര്‍ത്തകരെ ഉള്‍കൊളളാനാകാതെ സദസ്സ് വീര്‍പ്പു മുട്ടിയെങ്കിലും എല്ലാവരും പരസ്പരം നേരില്‍ കാണാനും കൈ പിടിച്ചു മുസാഫഹത്ത് ചെയ്യാനും കഴിഞ്ഞ സന്തോഷത്തിലായിരിന്നു. യു..ഇ അതിര്‍ത്തി പ്രദേശത്ത് നിന്ന് വന്ന അബു സഫ്‍വാന്‍ തങ്ങള്‍ അതി രാവിലെ പുറപ്പെട്ടാണ് സംഗമാത്തിനെത്തിയെതെന്നറിയുമ്പോള്‍ തന്നെ എത്ര ആവേശത്തിലാണ് യു..ഇ പ്രവര്‍ത്തകര്‍ ഈ സംഗമത്തെ ഏറ്റെടുത്തതെന്നു മനസ്സിലാകും. KICR ചെയര്‍മാന്‍ പൂക്കോയ തങ്ങളുടെ സാനിദ്ധ്യം സദസ്സിന് വലിയ സന്തോഷം നല്‍കിയപ്പോള്‍ ഗാംഭീര്യം ചോര്‍ന്നു പോകാതെ തന്നെ ലാളിത്യവും എളിമയും മുഖ മുദ്രയാക്കിയ ഉസ്താദ്‌ നൂര്‍ ഫൈസി പ്രവര്‍ത്തകരുടെ ആവേശമായി. ഉസ്താദ് അബ്ദു സലാം ബാഖവിയുടെ ഉജ്ജ്വല പ്രഭാഷണം സദസ്സിന് ആത്മ ധൈര്യം പകര്‍ന്നു. അബുദാബിയില്‍ നിന്ന് വന്ന കെ ഐ സി ആര്‍ ടീം ലീഡര്‍ ആയി സംസാരിച്ച ഹാരിസ് ബാഖവി മുന്നേട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ വളരെ പ്രസക്തമയിരിന്നു. അര്‍ഹിക്കുന്ന ഗൗരവത്തോടെ അക്കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള വഴി ഉടനെ തന്നെ കണ്ടെത്തുമെന്ന് ബഹു : തങ്ങള്‍ ഉറപ്പു നല്‍കിയപ്പോള്‍ സദസ്സിന് പ്രതീക്ഷയേറി. അബ്ദുസ്സമദ് ബിന്‍ അലിയെ നേരില്‍ കണ്ടപ്പോള്‍ മിക്കവരുടെയും മനസ്സിലുണ്ടായിരുന്ന രൂപം മാറ്റേണ്ടി വന്നു. ക്ലാസ് റൂമിന്‍റെ ആദ്യ കാലത്തില്‍ ഫിഖ്‌ഹ് ക്ലാസിന് നേത്രത്വം നല്‍കിയിരുന്ന ഷെയ്ഖ് അലി ഉസ്താദ്‌, അല്‍ ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ നേതാവ് മൊയ്തീന്‍ ഹാജി, തിരക്കിനിടയിലും സംഗമത്തിനെത്തിയ SKSSF യു എ ഇ നാഷണല്‍ പ്രസിഡണ്ട്‌ ബഹു: ശുഐബ് തങ്ങള്‍ , ദുബായ് SKSSF പ്രസിഡണ്ട്‌ ഹക്കീം ഫൈസി , ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ വൈസ് പ്രസിഡണ്ട്‌ ബഹു: സുലൈമാന്‍ ഹാജി , റസാഖ് വളാഞ്ചേരി, കലീല്‍ റഹമാന്‍ കാശിഫി, അലവി കുട്ടി ഹുദവി , എം എ റഹ്മാന്‍ ഫൈസി തുടങ്ങി ക്ലാസ്സ്‌ റൂമിലെ പ്രധാന ഉസ്താദുമാരെല്ലാം സംഗമെത്തിനെത്തി. സദസ്സിനാവശ്യമായ വിഭവങ്ങള്‍ ഒരുക്കിയത് ഷാജിഹംദ്, മഹ്ശൂക് എന്നിവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുകയും ദുആ ചെയ്യുകയും ചെയ്തു. കെ ഐ സി ആര്‍ കണ്‍വീനര്‍ ഉമര്‍ കൊളത്തൂര്‍ സ്വാഗത പ്രഭാഷണത്തില്‍ ക്ലാസ്സ്‌ റൂമിന്‍റെ ചരിത്രവും അതിന്‍റെ പ്രവര്‍ത്തന മേഖലയും വിശദീകരിച്ചു. പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ പരിപാടി ഉസ്താദ്‌ അബ്ദുസ്സലാം ബാഖവിയാണ് ഉദ്ഘാടനം ചെയ്തത്. ക്ലാസ്സ്‌ റൂം വൈസ് ചെയര്‍മാന്‍ ഉസ്താദ്‌ നൂര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പ്രവര്‍ത്തകര്‍ക്കെല്ലാം സംസാരിക്കാനുള്ള സമയം ലഭിക്കാത്തത് കൊണ്ട് തന്നെ ഗൗരവമായ പല പ്രോജെക്ട്കളും തയ്യാറാക്കി വന്ന പലര്‍ക്കും അതവതരിപ്പിക്കാനുള്ള അവസരം ഒത്തു കിട്ടിയില്ല എന്നത് വളരെ പ്രയാസമുണ്ടാക്കിയെങ്കിലും ഇനിയും കൂടാമെന്നും ഈ ബന്ധം എന്നും ശക്തമായി തുടരണമെന്നും മനസ്സിലുറപ്പിച്ചാണ് എല്ലാവരും പിരിഞ്ഞത്. ഹാഫിസ് സഫ്‍വാന്‍ന്‍റെ ഇമ്പമാര്‍ന്ന ഗാനത്തോടെയാണ് പരിപാടിക്ക് തിരശ്ശീല വീണത്.