മലപ്പുറം : കേരളത്തിലെ
മുസ്‍ലിം മഹല്ലുകളില്‍ സേവനം
ചെയ്തുകൊണ്ടിരിക്കുന്ന
ഇമാമുമാര്‍ക്ക് അവരുടെ സേവന
രംഗത്തെ കഴിവും പ്രാപ്തിയും
പരിപോഷിപ്പിക്കുന്നതിനും
സേവന മേഖലകളില്‍ ആധുനിക
യുഗത്തിലെ പുതിയ സംവിധാനങ്ങളും
മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുന്നതിനും
വ്യക്തവും വിപുലവുമായ പരിശീലനം
നല്‍കുക എന്നതാണ് ഈ കോഴ്സ്
കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
പൊതു ജനങ്ങളുടെ
വിദ്യാഭ്യാസ പുരോഗതിയും
മുസ്‍ലിം സമുദായത്തിന്‍റെ
നാനോന്മുഖ ഉന്നമനവും ലക്ഷ്യം
വെച്ചു കൊണ്ട് ദാറുല്‍ഹുദക്ക്
കീഴില്‍ സ്ഥാപിതമായ സെന്‍റര്‍
ഫോര്‍ പബ്ലിക് എജുക്കേഷന്‍
ആന്‍റ് ട്രൈനിംഗ് എന്ന
സ്ഥാപനത്തിന്‍റെ പ്രഥമ
സംരംഭമാണ് ഈ കോഴ്സ്.
ഇതിന്‍റെ ആദ്യ
ബാച്ച് 2012 ജൂണ്‍
11 ന്
തുടങ്ങാനിരിക്കുന്നു.
യോഗ്യത
മുസ്‍ലിം
മഹല്ലുകളിലെ പള്ളികളില്‍
ഇമാമായി രണ്ടു വര്‍ഷത്തെയെങ്കിലും
സേവന പരിചയമുള്ള മത പണ്ഡിതര്‍ക്ക്
ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന
40 പേര്‍ക്കായിരിക്കും
ഒരു ബാച്ചില്‍ പ്രവേശനം
നല്‍കപ്പെടുക. കോഴ്സ്
കാലാവധി ഒരുവര്‍ഷം.