അനുശോചിച്ചു

കോഴിക്കോട് : കഴിഞ്ഞ ദിവസം അന്തരിച്ച പാറന്നൂര്‍ പി.പി മുഹിയുദ്ധീന്‍ മുസ്ലിയാരുടെ മരണത്തില്‍ സമസ്ത നേതാക്കള്‍ അനുശോചിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ട്രഷറര്‍ പാറന്നൂര്‍ ഇബ്രാഹീം മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പരേതന്‍റെ വസതിയില്‍ എത്തി പ്രാര്‍ഥനകള്‍ നടത്തിയാണ് അനുശോചിച്ചത്.