സംസ്ഥാന വാഫി കലോല്‍സവ ത്തിനു തുടക്കമായി..

സമന്വയ വിദ്യയിലൂടെ ലോക നിലവാരത്തിലേക്കുയരുക : ഹൈദരലി തങ്ങള്‍
വളാഞ്ചേരി: സമന്വയത്തിലൂടെ ലോക നിലവാരം കൈവരിക്കാന്‍ വിദ്യാര്‍ഥി സമൂഹം സജ്ജരാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ . വളാഞ്ചേരി കാര്‍ത്തല മര്‍ക്കസില്‍ നടക്കുന്ന സംസ്ഥാന വാഫി കലോല്‍സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോല്‍സവത്തില്‍ 35 കോളേജികളില്‍ നിന്നയി 2000 പ്രതിഭകള്‍ മത്സരിക്കുന്നു. ആറു സ്റ്റേജുകളിലായി 117 വിഭാഗത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മര്‍ക്കസ് സെക്രട്ടരി ആദ്ര്ശ്ശേരി ഹസ മുസ്ലിയാര്‍ അദ്യക്ഷത വഹിച്ചു. പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, സൈദ് മുഹമ്മദ് നിസാമി,ഹകീം ഫൈസി, നിസാര്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം ഇന്നു വൈകീട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.