അബൂദബി : സത്യസാക്ഷികളാവുക
എന്ന പ്രമേയവുമായി സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ 85
-ാം വാര്‍ഷിക
മഹാ സമ്മേളന യു.എ.ഇ.
തല പ്രചരണോദ്ഘാടനം
അബൂദാബിയില്‍ തുടക്കം കുറിച്ചു.
ഫെബ്രുവരി 23
മുതല്‍ 26
വലെ മലപ്പുറത്ത്
വെച്ച് നടക്കുന്ന സമ്മേളനം
വിജയിപ്പിക്കുവാനും സമ്മേളനം
ആഹ്വാനം ചെയ്തു. അബൂദാബി
ഇന്ത്യന്‍ ഇസ്‍ലാമിക്
സെന്‍ററില്‍ നടന്ന
പ്രചരണോദ്ഘാടനത്തില്‍ നിരവധി
പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു.
സയ്യിദ്
അബ്ദുറഹ്‍മാന്‍ തങ്ങളുടെ
അധ്യക്ഷതയില്‍ അബൂദാബി
ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍
മതകാര്യ വകുപ്പ് പ്രസിഡന്‍റ്
ഡോ. അബ്ദുറഹ്‍മാന്‍
ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
അത്തിപ്പറ്റ
ഉസ്താദിന്‍റെ നേതൃത്വത്തില്‍
നടന്ന ദിക്റ് ദുആ സമ്മേളനവും
സദസ്സിന് അനുഗ്രഹമായി.
സമസ്തയുടെ
ആനുകാലിക വിഷയത്തെ കുറിച്ച്
അലവിക്കുട്ടി ഹുദവി പ്രഭാഷണം
നടത്തി. ഹാരിസ്
ബാഖവി സ്വാഗതവും ഉസ്മാന്‍
ഹാജി നന്ദിയും പറഞ്ഞു.
- ശജീര്‍
ഇരിവേരി