ആത്മസംസ്‌കരണത്തിന്റെ സന്ദേശമോതി കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഇന്ന് (ഞായര്‍) സമാപിക്കും

തിരൂര്‍: വ്യക്തിവിശുദ്ധിയാണ് സമൂഹപുരോഗതിയുടെ അടിസ്ഥാനമെന്നും അതിനായി ആത്മസംസ്‌കരണത്തിലൂന്നിയ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ സംഘടനകള്‍ മുന്നോട്ടുവരണമെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് ഇബാദ് സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് തിരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. കേവലവിദ്യ കൊണ്ട് സാംസ്‌കാരിക അപചയത്തെ തടയാനാവില്ല. ആത്മജ്ഞാനമാണ് മനുഷ്യനെ നന്‍മയിലേക്ക് നയിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. 
രണ്ടാം ദിവസത്തെ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. വചനപ്പൊരുള്‍, സ്രഷ്ടാവിലേക്ക്, സ്‌നേഹപ്രപഞ്ചം, മജ്‌ലിസുന്നൂര്‍, ആത്മികം, മെഡിറ്റേഷന്‍, സ്മരണ സെഷനുകളില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ ആലത്തൂര്‍പടി, സമസ്ത മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. അബ്ദുലത്തീഫ് കോഴിക്കോട്, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ക്ലാസെടുത്തു. സയ്യിദ് ഉമറലി തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍ പുല്ലൂര്‍, സി. മമ്മുട്ടി എം.എല്‍.എ., സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, എ.എസ്.കെ. തങ്ങള്‍, പി.എം. റഫീഖ് അഹ്മദ്, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, മുസ്തഫ അശ്‌റഫി കക്കുപ്പടി, വി.കെ.എച്ച്. റശീദ് മാസ്റ്റര്‍, ടി.വി.സി. അബ്ദുസമദ് ഫൈസി, ശമീര്‍ അസ്ഹരി, ജലീല്‍ ഫൈസി അരിമ്പ്ര, ശമീര്‍ ഫൈസി ഒടമല, സി.ടി. അബ്ദുല്‍ ഖാദര്‍, കെ.സി.നൗഫന്‍, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ തിരുന്നാവായ, ഐ.പി. അബു, നൗശാദ് ചെട്ടിപ്പടി നേതൃത്വം നല്‍കി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ സമയനിഷ്ഠയും ഒന്നിച്ചുള്ള ഭക്ഷണരീതിയും ശ്രദ്ധേയമായി. ഇന്ന് ഉച്ചക്ക് സമാപിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പങ്കെടുക്കും.
- ibadkerala