SKSSF നേതാക്കള്‍ക്ക് ദുബൈയില്‍ സ്വീകരണം നാളെ (വെള്ളി)

ദുബൈ : "നീതി ബോധത്തിന് നിതാന്ത ജാഗ്രത" എന്ന പ്രമേയവുമായി ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍‍ "സമര്‍‍ഖന്ദില്‍" വെച്ച് നടക്കുന്ന എസ്. കെ. എസ്. എസ്. എഫ്‌. സില്‍വര്‍‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ പ്രചരണാര്‍‍ത്ഥം യു. എ. യില്‍ എത്തിയ എസ്. കെ. എസ്. എസ്. എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ്: ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ഡോക്ടര്‍‍ അംബേദ്‌കര്‍‍ അവാര്‍‍ഡ്‌ ജേതാവ് ബഷീര്‍‍ ഫൈസി ദേശമംഗലം, എസ്. കെ. എസ്. എസ്. എഫ്‌. സില്‍വര്‍‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ വര്‍‍ക്കിംഗ്‌ കമ്മിറ്റി ചെയര്‍‍മാന്‍ സി. എ. റഷീദ് തൃശൂര്‍‍, നാസര്‍‍ ഫൈസി തിരുവത്ര എന്നിവര്‍‍ക്ക്‌ എസ്. കെ. എസ്. എസ്. എഫ്‌ ദുബൈ സ്റ്റേറ്റ് കമ്മിറ്റിയും, തൃശൂര്‍‍ ജില്ലാ കമ്മിറ്റിയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍‍ ഏഴിന് വെള്ളിയാഴ്ച വൈകുന്നേരം 06 മണിക്ക് ദേര ലാന്‍ഡ്‌ മാര്‍‍ക്ക്‌ ഹോട്ടല്‍ (ബനിയാസ് മെട്രോ സ്റ്റേഷന് സമീപം) ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും. 

ദുബൈ സുന്നി സെന്‍റര്‍‍ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉത്ഘാടനം ചെയ്യും. തുടര്‍‍ന്നു നടക്കുന്ന "മജ്ലിസുന്നൂര്‍" സദസ്സിന്‌ എസ്. കെ. എസ്. എസ്. എഫ്‌. യു. എ. ഇ. നാഷനല്‍ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങള്‍ നേതൃത്വം നല്കും. പാരിപാടിയില്‍ എസ്. കെ. എസ്. എസ്. എഫ്‌. യു. എ. ഇ, ദുബൈ സ്റ്റേറ്റ് നേതാക്കള്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനു വേണ്ടി മുഴുവന്‍ പ്രവര്‍‍ത്തകരും രംഗത്തിറങ്ങണമെന്ന് സ്റ്റേറ്റ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
- Sharafudheen Perumalabad