നേതാക്കളുടെ നിലപാടിനെ അംഗീകരിക്കാത്ത MLA യെ ജനം തിരിച്ചറിയണം : SKSSF

കാസര്‍കോട് : പ്രവാചകന്റെ പേരില്‍ കേശവും പാനപാത്രവും കൊണ്ട് വന്ന് കേരളത്തിലെ വിശ്വാസികളെ വഞ്ചിക്കാന്‍ ശ്രമം നടത്തി പരാജയപ്പെടുകയും ശഅറെ മുബാറക് എന്ന പള്ളിയുടെ പേരില്‍ പണം പിരിച്ച്, പള്ളിപണിയാതെ പൊതു സമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്ത കാന്തപുരത്തെ വെള്ള പൂശാന്‍ കര്‍ണ്ണാടകയ്ക്ക് പോവേണ്ട അവസ്ഥയാണ് കാസര്‍കോട് നിയോജകമണ്ഡലം എംഎല്‍എയ്ക്ക ഉണ്ടായിട്ടുള്ളത്. മുമ്പ് കേരളത്തില്‍ യാത്ര നടത്തിയപ്പോള്‍ സ്വന്തം മണ്ഡലത്തില്‍ പോലും പാര്‍ട്ടി എതിര്‍പ്പുമൂലം പങ്കെടുക്കാന്‍ സാധിക്കാത്ത എംഎല്‍എയ്ക്ക് കര്‍ണ്ണാടകയാത്രയ്ക്ക് പോകേണ്ടി വന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് വ്യക്തമാക്കണമെന്നും നേതാക്കളുടെ നിലപാടിനെ അംഗീകരിക്കാത്ത എംഎല്‍എയുടെ രാഷ്ട്രീയ പാപരത്തം ജനം തിരിച്ചറിയണമെന്നും എസ്‌ കെ എസ് എസ് എഫ് ആവശ്യപ്പെട്ടു.

ആത്മീയ ചൂഷണം നടത്തി അടിമുടി നാറിയ കാന്തപുരത്തെ രാജ്യത്തിന്റെ ആത്മീയ ചൈതന്യത്തിന്റെ വെള്ളിവെളിച്ചമാണെന്ന് വിശേഷിപ്പിച്ചതും ഭാരതയാത്ര നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തതും വിരോധാഭാസമാണ്. മര്‍ക്കസില്‍ പോയി കാന്തപുരത്തിന് സ്തുതിപാടിയതിന്റെ പേരില്‍ ബഹു ആഭ്യന്തര മന്ത്രിക്ക്, ഒടുവില്‍ തിരുത്തിപ്പറയേണ്ടി വന്നതും എംഎല്‍എ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും ആത്മീയ ചൂഷണത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല സാഹിബും എടുത്ത നിലപാടും സ്വാഗതാര്‍ഹമാണെന്നും അത്തരം രാഷ്ടീയനേതാക്കളെയാണ് നന്മയുള്ള സമൂഹം പ്രതീക്ഷിക്കുന്നതെന്നും എസ്‌ കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്‌റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee