പ്രതിഷേധത്തിന്റെ പേരില്‍ ആദര്‍ശത്തിന് കുട പിടിക്കരുത്

കല്‍പ്പറ്റ : സദാചാര പൊലീസിനെതിരെ എന്ന പേരില്‍ നടത്തിയ ചുംബന സമരം കേരളീയ സംസ്‌കാരങ്ങളെയും ഇന്ത്യന്‍ പൈതൃകത്തെയും തകര്‍ക്കുന്നതായിരിക്കെ ഇത്തരം ആഭാസ പ്രകടനങ്ങള്‍ക്ക് കുട പിടിക്കാനും ന്യായീകരണം നിരത്താനും മുന്നിട്ടു വന്ന രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ ഇടപെടല്‍ ദൂരവ്യാപകമായ ദുരന്തം വിളിച്ചു വരുത്തുന്നതാണെന്ന് വയനാട് ജില്ലാ സില്‍വര്‍ ജൂബിലി സ്വാഗതസംഘ യോഗം അഭിപ്രായപ്പെട്ടു. നിയമം കയ്യിലെടുത്തു കൊണ്ടുള്ള ഏതൊരു ഇടപെടലും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയെ തന്നെ തകരാറിലാക്കുമെന്നും യോഗം വിലയിരുത്തി. ഇബ്രാഹിം ഫൈസി അധ്യക്ഷനായി. കെ മമ്മൂട്ടി മാസ്റ്റര്‍, സി.പി ഹാരിസ് ബാഖവി, പി സുബൈര്‍, മുഹമ്മദ്കുട്ടി ഹസനി, എ.കെ മുഹമ്മദ് ദാരിമി, എ.കെ സുലൈമാന്‍ മൗലവി, ഷൗക്കത്തലി മൗലവി, അബ്ദുല്‍ അസീസ്, പനന്തറ മുഹമ്മദ്, നവാസ് ദാരിമി, അബൂബക്കര്‍ ഫലാഹി, റഹ്മാന്‍ വെങ്ങപ്പള്ളി സംസാരിച്ചു. ഖാസിം ദാരിമി സ്വാഗതവും നൗഫല്‍ വാകേരി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally